എയര്‍ ഇന്ത്യയുടെ ഉപവിഭാഗമായ അലൈന്‍സ് എയര്‍ കൊച്ചി നേവല്‍ ബേസില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കും
എയര്‍ ഇന്ത്യയുടെ ഉപവിഭാഗമായ അലൈന്‍സ് എയര്‍ കൊച്ചി നേവല്‍ ബേസില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കും. ചെറുവിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക. കൊച്ചി ബംഗളൂരു, കൊച്ചി കോയമ്പത്തൂര്‍ റൂട്ടുകളിലായിരിക്കും അലൈന്‍സ് എയര്‍ സര്‍വീസ് നടത്തുന്നത്. കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് പുതിയ സര്‍വീസ് തുടങ്ങുന്ന വിവരം അറിയിച്ചത്. വെള്ളപ്പൊക്കം മൂലം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മുടങ്ങിയിരുന്നു.
ട്രെയിന്‍, റോഡ് ഗതാഗതവും താറുമാറായിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജനങ്ങളുടെ യാത്രക്ലേശം കുറക്കുന്നതിനായാണ് നേവല്‍ ബേസില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്നതെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കി. മധുരയിലേക്ക് വൈകാതെ സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha