കൈകോര്‍ക്കാം അഭിമാനിക്കാം ഇവരെയോര്‍ത്ത്...കേരള ജനത ഒരു മാതൃകയാണ്; ബഹുമാനവും ആരാധനയുമറിയിച്ച് സച്ചിന്
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം അനുഭവിക്കുന്ന കേരളത്തിന് പിന്തുണയറിയിച്ച് സച്ചിന് തെന്‍ഡുല്‍ക്കര്‍. ഗര്‍ഭിണിയെ ഹെലികോപ്റ്ററിലൂടെ രക്ഷിക്കുന്ന വീഡിയോ ഷെയര്‍ ചെയ്താണ് സച്ചിന്റെ ട്വീറ്റ്. ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക ട്വിറ്ററില്‍ നിന്നുള്ള വീഡിയോയാണിത്. ഓരോ രക്ഷാപ്രവര്‍ത്തകരോടും ബഹുമാനവും ആരാധനയും തോന്നുന്നു. ഒരു ദുരന്തത്തെ ഇത്രയും ധീരതയോടെ നേരിട്ട നിങ്ങളെല്ലാം മാതൃകയാണ്. ദൈവം അനുഗ്രഹിക്കട്ടെ' എന്ന് സച്ചിന് കുറിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്സ്, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ ആര്‍മി എന്നിവര്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഓരോ സാധാരണക്കാരനും നന്ദി പറഞ്ഞാണ് സച്ചിന്റെ ട്വീറ്റ്.
ആരോഗ്യനില മോശമായ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ എയര്‍ഫോഴ്സ് എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചതോടെ അപകടമില്ലാതെ യുവതി കുഞ്ഞിന് ജന്മം. ദുരിത വാര്‍ത്തകള്‍ക്കിടയില്‍ കേരളത്തിന്റെ മനസ്സു നിറച്ച വാര്‍ത്തയായിരുന്നു ഇത്. ദേശീയ തലത്തില്‍ തന്നെ ഈ രക്ഷാപ്രവര്‍ത്തനം ശ്രദ്ധ നേടി
https://www.facebook.com/Malayalivartha