Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...

എന്റെയും ഭാര്യയുടെയും വലിയ സ്വപ്നമായിരുന്നു പിറക്കാനിരിക്കുന്ന കുഞ്ഞ്! അതിനെ തിരിച്ചുതന്നത് ജനങ്ങളാണ്!! അപ്പാനി രവി

19 AUGUST 2018 12:16 PM IST
മലയാളി വാര്‍ത്ത

കേരളത്തെ മുഴുവന്‍ നടുക്കിയ പ്രളയക്കെടുതിയില്‍ നിരവധി താരങ്ങളുടെ വീടുകളും മുങ്ങിയിരുന്നു. ഫേസ്ബുക്കിലൂടെ സഹായം ആവശ്യപ്പെട്ട് താരങ്ങള്‍ രംഗത്തുവന്നിരുന്നു. ക്ഷണനേരം കൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. മരണത്തെ തന്നെ നേരില്‍ കണ്ട നിമിഷങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യും കുടുംബവും വെള്ളപ്പൊക്കത്തില്‍ പെട്ടതും അവരെ സഹായിക്കാനെത്തിയ ആളുകളെക്കുറിച്ചും അപ്പാനി ശരത്ത് വ്യക്തമാക്കിയിട്ടുണ്ട്. 

നിര്‍ത്താതെ പെയ്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി കലാഭവന്‍ മണിയുടെ സഹോദരനായ ആര്‍ എല്‍വി രാമകൃഷ്ണനും രംഗത്തുണ്ടായിരുന്നു. അപ്പാനി ശരത്തിന് പിന്നാലെലഅദ്ദേഹവും തന്റെ അനുഭവം വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം മരണത്തെ മുന്നില്‍ക്കണ്ട അനുഭവത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്. വെള്ളപ്പൊക്കം വരുന്നതിന് മുന്‍പ് എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്രയധികം ഭീകരമായി ഇത് മാറുമെന്ന് കരുതിയിരുന്നില്ല. ചാലക്കുടിപ്പുഴ കര കയറി വരുന്നതിനെക്കുറിച്ച്‌ അറിയാവുന്നതായിരുന്നു, എന്നാല്‍ കണക്ക് കൂട്ടലുകളെല്ലാം തെറ്റിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 

വെള്ളം ഉയരുന്നതിനെക്കുറിച്ച്‌ മനസ്സിലുണ്ടായിരുന്ന ഊഹം വെച്ചാണ് തങ്ങള്‍ വീടിന്റെ മുകള്‍നിലയില്‍ കഴിച്ചുകൂട്ടിയത്. എന്നാല്‍ മുന്‍പില്ലാത്ത തരത്തില്‍ ശക്തമായാണ് പുഴ കര കവിഞ്ഞത്. ഇതോടൊപ്പം ഡാമുകളും കൂടി തുറന്നതോടെ വെള്ളപ്പൊക്കമാവുകയായിരുന്നു. ചാലക്കുടിക്കടുത്തുള്ള സെന്റ് ജോണ്‍സ് മെഡിക്കല്‍ അക്കാദമിയില്‍ നിരവധി പേര്‍ കുടുങ്ങിയിരുന്നു. 170 ലധികം കുട്ടികളുണ്ടായിരുന്നു അവിടെ. മതിയായ ഭക്ഷണം പോലുമില്ലാതെ പല കുട്ടികളും തളര്‍ന്നുവീഴുന്ന അവസ്ഥയായിരുന്നു അവിടെ. ചിലര്‍ക്കാവട്ടെ പനിയും ശ്വാസം മുട്ടലും പോലെയുള്ള അസുഖവും..

മരണത്തിലേക്ക് അടുക്കുകയാണെന്നും വെള്ളം കുടിച്ച്‌ മരിക്കാനാവുമെന്നായിരുന്നു അപ്പോഴത്തെ പ്രതീക്ഷ. ഇത്രയ്ക്ക് ഭീകരമായി മാറുമെന്ന് ചിന്തിക്കാത്തിനാല്‍ ആവശ്യത്തിനുള്ള വെള്ളമോ ഭക്ഷണമോ ഒന്നും കൈയ്യില്‍ കരുതിയിരുന്നില്ല. ഓരോ ഹെലികോപ്റ്റര്‍ വരുമ്ബോഴും പ്രതീക്ഷയായിരുന്നു. ചുവന്ന നിറത്തിലുള്ള മുണ്ട് വരെ വീശിക്കാണിച്ചിരുന്നു. പുരുഷന്‍മാരെല്ലാം മരിക്കാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും കൂടെയുള്ള സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ട് രാത്രിയും ഒരു പകലുമാണ് ഇങ്ങനെ കഴിച്ചുകൂട്ടിയത്. മീന്‍പിടുത്തക്കാരെത്തിയാണ് തങ്ങളെ രക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു.

ഭാര്യ രേഷ്മയും കുടുംബവും പ്രളയത്തില്‍പ്പെട്ടുവെന്നും വെള്ളം കയറിയതിന് ശേഷം അവരെ വീട്ടില്‍ നിന്നും മാറ്റിയിരുന്നുവെന്നും മാറ്റിയ സ്ഥലത്തും വെള്ളമെത്തിയെന്നും ഭാര്യയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും പറഞ്ഞ് അപ്പാനി രവി ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചെന്നൈയിലുള്ള തനിക്ക് നാട്ടിലെത്താന്‍ കഴിയുന്നില്ലെന്നും ഒന്‍പത് മാസം ഗര്‍ഭിണിയായ ഭാര്യ എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

ചെങ്ങന്നൂരില്‍ നിന്നും നൂറനാടേക്ക് മാറിയെന്നും സുരക്ഷിതമായ സ്ഥലത്താണ് ഇപ്പോഴുള്ളതെന്നും പറഞ്ഞ് ഭാര്യ വിളിച്ചതോടെയാണ് താരത്തിന് സമാധാനമായത്.ഇന്‍ഫെക്ഷന്റെ പ്രശ്‌നമല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവള്‍ക്ക് ഇടയ്ക്ക് ഇങ്ങനെ വരാറുള്ളതാണെന്നും താരം വ്യക്തമാക്കിയിരുന്നു. തലസ്ഥാനത്തേക്ക് വരാനുള്ള ശ്രമത്തിലാണ് താന്‍. ആശങ്കയുടെ മണിക്കൂറുകളായിരുന്നു കഴിഞ്ഞുപോയത്.

പല കാര്യങ്ങളും തങ്ങളുടെ അനുഭവത്തില്‍ വരുമ്ബോഴേ അതിന്റെ ആഴം മനസ്സിലാകൂ, ഈ പാഠം ദൈവം പഠിപ്പിച്ചതാണെന്നും മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് തല്ലുകൂടുന്നവര്‍ക്ക് ഇനിയെങ്കിലും നന്നായിക്കൂടെയെന്നും താരം ചോദിക്കുന്നു. മനുഷ്യര്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിക്കണം. ഓരോ മനുഷ്യനിലും ദൈവം കുടിയിരിക്കുന്നുണ്ട്.

തന്റെയും രേഷ്മയുടെയും വലിയ സ്വപ്‌നമാണ് പിറക്കാനിരിക്കുന്ന കുഞ്ഞ്. അതിനെ തിരിച്ചുതന്നത് ജനങ്ങളാണ്. തന്നാലാവുന്ന ഉപകാരം തനിക്ക് ചെയ്യണമെന്നും താരം പറഞ്ഞിരുന്നു. ഇത് പറഞ്ഞ് ചെയ്യേണ്ട കാര്യമല്ലെങ്കിലും ഇത് ചെയ്തില്ലെങ്കില്‍ വലിയ തെറ്റാകുമെന്നും അപ്പാനി ശരത്ത് പറയുന്നു. നാട്ടിലേക്ക് വാരാനുള്ള തയ്യാറെടുപ്പിലാണ് താനെന്നുംതാരം വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന്  (9 minutes ago)

ഊട്ടിയിൽ മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു  (18 minutes ago)

ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധ വികാരത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും; എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ  (31 minutes ago)

രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (42 minutes ago)

പ്ര​സി​ഡ​ന്റ്‌​സ് ട്രോ​ഫി വ​ള്ളം​ക​ളിക്ക് ഇനി രണ്ടു നാൾ മാത്രം...  (57 minutes ago)

പ്രകടനം വിലയിരുത്താനെന്ന വ്യാജേന  (1 hour ago)

ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവന; സിപിഐഎം നേതാവ് എ കെ ബാലനെതിരെ ഷാഫി പറമ്പിൽ എം പി  (1 hour ago)

സി.സി.ടിവിയുടെ പരിധിൽ  (1 hour ago)

രണ്ട് പേരെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

വിവാഹ ഭാഗ്യം, വാഹന യോഗം, ആരോഗ്യം: ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത  (1 hour ago)

പ്രത്യേക സെല്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി  (2 hours ago)

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു  (2 hours ago)

ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ....  (2 hours ago)

.പുരസ്കാരം മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് സമ്മാനിക്കും  (2 hours ago)

ഡെന്‍മാര്‍ക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി  (3 hours ago)

Malayali Vartha Recommends