പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യബന്ധന ബോട്ട് കാണാതായി, ആറു പേരടങ്ങുന്ന സംഘത്തെയും ബോട്ടും കാണാനില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍
പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യബന്ധന ബോട്ട് കാണാതായി. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആറ് പേര് ബോട്ടിലുണ്ടായിരുന്നു. ശനിയാഴ്ച രാത്രി പണ്ടനാട്ട് പഞ്ചായത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടാണ് കാണാതായിരിക്കുന്നത്.
പലയിടങ്ങളിലും വെള്ളം ഇറങ്ങിയതിനാല്‍ വലിയ ബോട്ടുകള്‍ ഉപയോഗിച്ച് ഇവര്‍ക്കായി തെരച്ചില്‍ നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവില്‍. ചെറിയ വള്ളങ്ങള്‍ ഉപയോഗിച്ച് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
ബോട്ട് കണ്ടെത്താന്‍ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. നിരവധി ആളുകള്‍ പ്രദേശത്ത് ഇനിയും കുടുങ്ങി കിടിക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ വെള്ളം ഇറങ്ങിയതോടെ ബോട്ടുകള്‍ക്ക് ആ പ്രദേശത്തേക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha