Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

തകര്‍ന്ന ഗതാഗം പുനസ്ഥാപിക്കാന്‍ കഠിനശ്രമം...കോട്ടയം വഴി ട്രെയിനുകള്‍ ഓടിത്തുടങ്ങി; കെഎസ് ആര്‍ടിസിയും സര്‍വീസുകള്‍ ആരംഭിച്ചു...സര്‍വ്വീസുകള്‍ സാധാരണ നിലയിലാകുന്നത് ഇനിയും വൈകും

19 AUGUST 2018 11:03 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. കോട്ടയം വഴിയുള്ള ഏതാനും ട്രെയിനുകള്‍ ഓടിത്തുടങ്ങി. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്‌സ്പ്രസും എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസും ഇന്ന് സര്‍വീസ് വീണ്ടും ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് 11.30നും ഒരു മണിക്കും മൂന്നു മണിക്കും സ്‌പെഷല്‍ ട്രെയിനുകളോടും. എറണാകുളത്തു നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്ക് രാവിലെ 9.30നു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി രണ്ട് മെഡിക്കല്‍ റിലീഫ് പാസഞ്ചര്‍ ട്രെയിനുകള്‍ ഒന്‍പതിനും പന്ത്രണ്ടിനും പുറപ്പെടും. ഇതില്‍ യാത്രക്കാര്‍ക്കും സഞ്ചരിക്കാം.

കോട്ടയം വഴിയുളള സര്‍വീസുകള്‍

* എറണാകുളംതിരുവനന്തപുരം വഞ്ചിനാട് രാവിലെ ആറിന് പുറപ്പെടും. എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തും.

* വേണാട് എക്‌സ്പ്രസ് രാവിലെ അഞ്ചിന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും.എറണാകുളം വരെ സര്‍വീസ് നടത്തും.എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തും.

* കൊല്ലം എറണാകുളം മെമു (7.30)

* എറണാകുളം കൊല്ലം മെമു (2.30)

* എറണാകുളംതിരുവനന്തപുരം സ്‌പെഷല്‍ (രാവിലെ 9.30ന്)

* തിരുവനന്തപുരംഎറണാകുളം സ്‌പെഷല്‍ (ഉച്ചയ്ക്ക് ഒന്നിന്)

* 56387 എറണാകുളംകായംകുളം പാസഞ്ചര്‍ കൊല്ലം വരെ

* 56388 കായംകുളംഎറണാകുളം പാസഞ്ചര്‍ കൊല്ലത്തു നിന്നു പുറപ്പെടും

* 16304 തിരുവനന്തപുരംഎറണാകുളം വഞ്ചിനാട് 5.45ന്.

എറണാകുളം – ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ – കോഴിക്കോട്, കൊല്ലം – ചെങ്കോട്ട, തൃശൂര്‍ – ഗുരുവായൂര്‍, തൃശൂര്‍ – പാലക്കാട് സെക്ഷനുകള്‍ ഗതാഗത യോഗ്യമായിട്ടില്ല. ഷൊര്‍ണൂര്‍ – എറണാകുളം സെക്ഷനിലെ ഗതാഗതം നിര്‍ത്തിവച്ചത് ഞായറാഴ്ച വൈകിട്ടു നാലു മണി വരെ നീട്ടി. അതേ സമയം ഷൊര്‍ണൂര്‍ – പാലക്കാട് പാതയും എറണാകുളം – കോട്ടയം – കായംകുളം പാതയും വേഗനിയന്ത്രണത്തോടെ തുറന്നു. ഷൊര്‍ണൂര്‍ – കോഴിക്കോട് പാത രാത്രി വൈകി ഗതാഗത യോഗ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

കെഎസ്ആര്‍ടിസി ബസുകള്‍ ് ഭാഗികമായി സര്‍വീസ് പുനരാരംഭിച്ചു
സംസ്ഥാനത്ത് റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങള്‍ പുനസ്ഥാപിച്ച് തുടങ്ങി. ഇന്ന് തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര കോട്ടയം വഴി എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും. കൊട്ടാരക്കര കോട്ടയം റൂട്ടില്‍ നിലവില്‍ സര്‍വീസ് നടക്കുന്നുണ്ട്.
ട്രെയിന്‍ സര്‍വീസും പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്‌സ്പ്രസും എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസും ഇന്ന് സര്‍വീസ് വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇന്ന് രാവിലെ 10ന് എറണാകുളത്ത് നിന്ന് ആലപ്പുഴ, തിരുവനന്തപുരം, മധുരൈ വഴി ചെന്നൈ എഗ്മോറിലേക്ക് പ്രത്യേക ട്രെയിനുണ്ട്. നാളെ പുലര്‍ച്ചെ 5.20ന് എഗ്മോറിലെത്താം. ചെന്നൈ എഗ്മോറില്‍ നിന്ന് നാളെ രാവിലെ 11.50നാണ് മടക്ക സര്‍വീസ്, ചൊവ്വ രാവിലെ 11ന് എറണാകുളത്തെത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends