പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവും റോഡുകള്‍ ഉപരോധിച്ച് പണപ്പിരിവും നടത്തിയാൽ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍
സ്വമേധയാ സഹായം ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അടുത്തുള്ള കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കേണ്ടതാണെന്ന് കളക്ടർ. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതായും റോഡുകള്‍ ഉപരോധിച്ച് പണപ്പിരിവ് നടത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായാല്‍ ദുരന്തനിവാരണ വകുപ്പ് പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആലപ്പുഴ ജില്ലാകളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha