ദുരന്തനാട്...നെടുങ്കണ്ടത്ത് ഒരു പ്രദേശം തന്നെ ഇടിഞ്ഞുതാണു; ജനങ്ങള്‍ പരിഭ്രാന്തിയില്‍
ദുരന്തം അതിഭീകരം. ഒരു പ്രദേശം ഇടിഞ്ഞ് താണതിനെ തുടര്‍ന്ന് മാവടി പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍. ഭൂമി വിണ്ട് കീറിയതിനെ തുടര്‍ന്ന് ഒരു വലിയ വീടാണ് തകര്‍ന്ന് വീഴാന്‍ തുടങ്ങിയത്. മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചന്റെ വീടാണ് തകര്‍ന്ന് വീഴുന്നത്. വീടിന്റെ ആദ്യ നില പൂര്‍ണ്ണമായും തകര്‍ന്ന് നിലപൊത്തികൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തിന് മുമ്പ് വീടിന് വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ഈ വീട്ടില്‍ താമസിച്ച് വന്നവര്‍ മറ്റൊരിടത്തേയ്ക്ക് മാറി താമസിച്ചു. ചുറ്റുമുള്ള പ്രദേശങ്ങള്‍ വിണ്ടുകീറിയ നിലയിലാണ്.
നാലര കിലോമീറ്ററില്‍ അധികം പ്രദേശമാണ് ഭൂമി പിളര്‍ന്ന് മാറിയിരിക്കുന്നത്. മാവടി കുഴികൊമ്പ് ഭാഗത്ത് രണ്ടാള് താഴ്ചയില്‍ ഭൂമി ഇടിഞ്ഞ താന്നനിലയിലാണ്. പല പ്രദേശങ്ങളിലേയും മണ്‍ഭിത്തികള്‍ തകര്‍ന്ന് വീണു കൊണ്ടിരിക്കുകവയാണ് ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. പ്രദേശത്ത് ഇത്തരത്തില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രക്രിയ എന്ത് കാരണത്തിലാണെന്ന് കണ്ടെത്തേണ്ടതാണെന്നും വിദഗ്ധരായ ഭൂമിശാസ്ത്രവിദഗ്ധരെ വരുത്തി കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ജോയിസ്ജോര്ജ്ജ് എംപി പങ്കെടുത്ത പ്രകൃതിക്ഷോഭ നിര്‍മ്മാജ്ജന യോഗത്തിവെച്ച് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വെള്ളികുളത്ത് ഉരുള്‍പൊട്ടലില്‍ മരിച്ച ജോബിയുടെ മൃതദേഹം 4 ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha