കേന്ദ്രം നല്‍കിയ 500 കോടി തീര്‍ത്തും അപര്യാപ്‌തം; കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി

കേന്ദ്രം നല്‍കിയ 500 കോടി തീര്‍ത്തും അപര്യാപ്തമാണെന്നും കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
യെച്ചൂരിയോടൊപ്പം എം എ ബേബി, എം വി ഗോവിന്ദന്‍, കടകംപള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍ കുട്ടി എന്നിവരുമുണ്ടായിരുന്നു. തിരുവനന്തപുരത്തെത്തിയ അദ്ദേഹം കാലടിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാമ്ബും എസ്‌എംവി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഉത്പന്നശേഖരണ കേന്ദ്രവും സന്ദര്‍ശിച്ചു. ശേഷം അദ്ദേഹം ആലപ്പുഴയിലെ പ്രളയ ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തിരിച്ചു.
https://www.facebook.com/Malayalivartha
























