പ്രളയക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്

പ്രളയക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ഇതിനെ നേരിടാന്‍ ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഉടന്‍ തുറക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ പലയിടത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരുന്നുകള്‍ ആരോഗ്യവകുപ്പില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് വി.ഡി. സതീശന്‍ എംഎല്‍എ നേരത്തേ ആരോപിച്ചിരുന്നു. മരുന്നു കിറ്റുകള്‍ സ്വകാര്യമായി സംഘടിപ്പിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും സതീശന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























