റോഡ് ഗതാഗതം പൂര്‍ണമായും പുനസ്താപിക്കാന്‍ ഇനിയും വൈകും... കെ എസ് ആര്‍ ടി സി സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ പുനക്രമീകരിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെയുള്ള കെ എസ് ആര്‍ ടി സി സര്‍വീസ് പുനക്രമീകരിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്നും കൊച്ചി വരെ കെ. എസ്. ആര്‍. ടി. സി. സര്‍വീസ് നടത്തും കൊച്ചിയില്‍ നിന്നും ആലുവ വരെ മെട്രോയിലും ആലുവ മുതല്‍ വീണ്ടും ബസിലും സഞ്ചരിക്കാം. മെട്രോ അധികൃതരുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചങ്ങനാശ്ശേരിയില്‍നിന്നും കോട്ടയം വഴി തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും പ്രത്യേക സര്‍വീസും ഉണ്ടാകും. എന്നാൽ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ റോഡ് ഗതാഗതം പൂര്‍ണമായും പുനസ്താപിക്കാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ഭാഗികമായി ബസ് സര്‍വീസുകള്‍ നടത്തി തുടങ്ങി.
https://www.facebook.com/Malayalivartha

























