ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഗുസ്തിതാരം ബജ്റംഗ് പൂനിയയാണ് ഇന്ത്യക്കായി സ്വര്‍ണ നേടിയത്. പുരുഷന്മാരുടെ 65 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലായിരുന്നു പൂനിയയുടെ സ്വര്‍ണ നേട്ടം.
ജപ്പാന്റെ തകാതാനി ദയിച്ചിയെയാണ് പൂനിയ പരാജയപ്പെടുത്തിയത്. സ്കോര്‍: 11-8. പൂനിയയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്. നാലു വര്‍ഷം മുമ്ബ് ഇന്‍ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പൂനിയ വെള്ളി മെഡല്‍ നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിനു മുമ്ബ് പൂനിയ തുടര്‍ച്ചയായ മൂന്നു ലോക ടൂര്‍ണമെന്റുകളില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























