താറുമാറായ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു; തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം വേഗ നിയന്ത്രണത്തോടെ `

കേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു വരികയാണ്. ആദ്യപടിയെന്നോണം തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം ഭാഗീകമായി പുനരാരംഭിച്ചു. പാസഞ്ചര്‍ ട്രെയിനുകളും സ്പെഷല്‍ ട്രെയിനുകളും വേഗ നിയന്ത്രണത്തോടെയാണ് സര്‍വീസുകള്‍ ആരംഭിച്ചത്.
കോട്ടയം വഴി എറണാകുളത്തേക്ക് രാവിലെ അഞ്ചിന് വേണാട് എക്സ്പ്രസ് പുറപ്പെട്ടു. തുടര്‍ന്ന് 9.30 നും ഉച്ചക്ക് 1.30 നും പാസഞ്ചര്‍ ട്രെയിനുകള്‍ കോട്ടയം റൂട്ടില്‍ എറണാകുളത്തേയ്ക്ക് സര്‍വീസുകള്‍ നടത്തി. കൂടാതെ രണ്ടു മെമു ട്രെയിനുകളും കോട്ടയം വഴി ഞായറാഴ്ച ഏര്‍പ്പെടുത്തിയിരുന്നു. ആലപ്പുഴ വഴിയും എറണാകുളത്തേയ്ക്ക് സ്പെഷ്യൽ ട്രെയിനുകള്‍ ഓടി.
എറണാകുളത്തിനും വള്ളത്തോള്‍ നഗറിനും ഇടയ്ക്ക് ട്രാക്കിലെ തകരാറുകള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് ദീര്‍ഘ ദൂര ട്രെയിനുകളുടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ വൈകുന്നത്.
https://www.facebook.com/Malayalivartha

























