ദുരിതാശ്വാസ ക്യാമ്പില്‍ അരി മോഷണം; കള്ളനെ ചൊല്ലിയുള്ള തർക്കത്തിൽ ആദിവാസി അമ്മമാരുടെ നിരാഹാരം; ഒടുവിൽ കളക്ടർ തന്നെ ഭക്ഷണം വിളമ്പേണ്ടി വന്നു

വയനാട് കാട്ടിക്കുളം ബാവലി ഗവ. ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍നിന്നും അരി മോഷണം. കഴിഞ്ഞ ദിവസം രാത്രി 12 ഓടെയായിരുന്നു സംഭവം. രണ്ട് ചാക്ക് അരി കടത്തി മൂന്നാമത്തെ ചാക്ക് കടത്തുന്നതിനിടെ ക്യാന്പിലെ അന്തേവാസികള്‍ കണ്ടതിനെത്തുടർന്ന് കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു.
ക്യാമ്പിലെത്തിയ മോഷ്ടാവ് മുഖം മറച്ചിട്ടുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. സംഭവത്തെ കുറിച്ച് സബ് കളക്ടർ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം അരി മോഷണം പോയ സംഭവം ചോദ്യംചെയ്ത അന്തേവാസിയെ പിടിച്ച് തള്ളിയതിനെ തുടര്‍ന്ന് ക്യാന്പിലെ അംഗങ്ങള്‍ പ്രതിഷേധിക്കുകയും രാവിലത്തെ ഭക്ഷണം ഉപേക്ഷിക്കുകയും ചെയ്തു.
ജില്ലാ കളക്ടര്‍ എത്തിയാലെ ഭക്ഷണം കഴിക്കുവെന്ന പിടിവാശിയില്‍ ആദിവാസി അമ്മമാര്‍ ഉറച്ചുനിന്നതോടെ സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ക്യാന്പിലെത്തി പരാതി കേള്‍ക്കുകയും കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് സബ് കളക്ടര്‍ തന്നെ പ്രഭാത ഭക്ഷണം വിളമ്പി നൽകിയപ്പോഴാണ് ഇവര്‍ കഴിച്ചത്.
https://www.facebook.com/Malayalivartha

























