അർച്ചനയുടെ മനസറിഞ്ഞ് പ്രവർത്തിച്ച് ചേച്ചി... ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായി മാറിയ അർച്ചനയുടെ സഹായം ദുരിതാശ്വാസ ക്യാമ്പിൽ

ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് സംഭവ ബഹുലമായ കഥാ സന്ദർഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുകയാണ് താരങ്ങൾ.
വാര്‍ത്താവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെക്കുറിച്ച് മത്സരാര്‍ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങളറിയില്ല. മോഹന്‍ലാല്‍ ചെറിയൊരു സൂചന മാത്രമാണ് നല്‍കിയത്. ഹൗസ് വിട്ട് പുറത്തിറങ്ങുമ്ബോള്‍ അവര്‍ ഓരോരുത്തരെയും ഈ വിവരം അമ്ബരപ്പിക്കുമെന്ന് ഉറപ്പ്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ ഇപ്പോഴുള്ള ഒരു മത്സരാര്‍ഥിയുടെ സഹായം ദുരിതാശ്വാസക്യാമ്ബിലെത്തി. ബിഗ് ബോസില്‍ നിന്ന് പുറത്തായ മത്സരാര്‍ഥി ദീപന്‍ മുരളിക്കൊപ്പമാണ് അര്‍ച്ചനയുടെ ചേച്ചി കല്‍പ്പന സഹായവുമായി തിരുവനന്തപുരത്തെ ദുരിതാശ്വാസക്യാമ്ബുകളില്‍ എത്തിയത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ട വസ്ത്രങ്ങളും ഭക്ഷണപദാര്‍ഥങ്ങളും സാനിറ്ററി നാപ്കിനുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുമായാണ് അര്‍ച്ചനയുടെ ചേച്ചി കല്പന അര്‍ച്ചനയ്ക്കു വേണ്ടിക്കൂടി തിരുവനന്തപുരത്തെ ക്യാമ്ബുകളില്‍ സഹായവുമായി എത്തിയത്.
https://www.facebook.com/Malayalivartha

























