കേരളക്കരയാകെ നെഞ്ചോട് ചേര്‍ത്ത് മത്സ്യത്തൊഴിലാളികളെ; പ്രളയക്കെടുതിയില്‍ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികള്‍ ആയിരക്കണക്കിന് ജീവനുകളാണ് നിലയില്ലാകയത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത്

കേരളമൊട്ടാകെ ഭീതിയിലാഴ്ത്തിയ പ്രളയക്കെടുതിയിലായപ്പോള്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുമുണ്ടായിരുന്നു. ആയിരക്കണക്കിന് ജീവനുകളാണ് നിലയില്ലാക്കയത്തില്‍ നിന്നും അവര്‍ കൈപിടിച്ച് ഉയര്‍ത്തിയത്. കേരളക്കരയാകെ അവരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.
എന്നാല്‍ ആരുടെയും കൈയ്യടി മേടിക്കാനല്ല തങ്ങള്‍ ഇത്തരത്തില്‍ ഒരു ഉദ്യമത്തിന് ഇറങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നു. ആരുടെയും കയ്യടി വാങ്ങാനോ, ചാനലുകളില്‍ വന്നിരിക്കാനോ അല്ല ഞങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടതെന്നും ഓഖി ഈ സമൂഹത്തില്‍ ഉണ്ടാക്കിയ വേദന ഇതുവരെ മാറിയിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനായി പാണ്ടനാട് ആദ്യം എത്തിയ ജാക്‌സണ്‍ പറഞ്ഞു. ഒരു ചാനലിലെ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓഖി പോലത്തെ ഒരു ദുരന്തം ഇനി നോക്കി നില്‍ക്കാനാവില്ലെന്നും എല്ലാം ഞങ്ങളെ ചോരയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രളയക്കെടുതി നേരിടാന്‍ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടിന് ചെലവായ ഇന്ധനവും പ്രതിദിനം 3000 രൂപ എന്ന നിരക്കിലും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ ഇടപെടലാണ് മത്സ്യത്തൊഴിലാളികള്‍

നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























