തൃശൂര്‍ ആറാട്ടുപുഴക്ക് സമീപം എട്ടുമന ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു, അരലക്ഷം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

തൃശൂര്‍ ആറാട്ടുപുഴക്ക് സമീപം എട്ടുമന ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു. ഇതോടെ എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി. അപകടം മുന്നില്‍ കണ്ട് പ്രദേശത്തു നിന്ന് ആളുകളെ മാറ്റിയതിനാല്‍ ആളപായമില്ല. ഏതാണ്ട് അരലക്ഷം ആളുകളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
പ്രദേശത്തെ വാഹനങ്ങളും വീടുകളും പൂര്‍ണമായും വെള്ളത്തിനടിയിലായി. കരുവന്നൂര്‍ പുഴയിലെ ബണ്ട് പൊട്ടിയപ്പോള്‍ തന്നെ ഗതിമാറി ഒഴുകിയിരുന്നു. ഏറ്റുമന, തളിക്കുളം, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളാണ് അന്ന് വെള്ളത്തിനടിയിലായത്.
https://www.facebook.com/Malayalivartha

























