വെള്ളമിറങ്ങിയശേഷം വീടുകളില്‍ കയറുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്

പ്രളയത്തിനുശേഷം വെള്ളമിറങ്ങി വീടുകളില്‍ മടങ്ങിയെത്തുമ്പോള്‍ കാത്തിരിക്കുന്ന വെല്ലുവിളികളിലൊന്നാണ് ഖരമാലിന്യം വെള്ളം കയറി നശിച്ച ഒരുപിടി വസ്തുക്കളാകും വീടുകളില്‍ ശേഷിക്കുക. നിത്യജീവിതത്തിന്റെ ഭാഗമായിരുന്നവയാണ് പ്രളയത്തോടെ മാലിന്യമായി മാറിയത്. നാട്ടിലെ മറ്റു സ്ഥാപനങ്ങളിലും കടകളിലും ഉണ്ടായിരുന്ന വസ്തുക്കളും മാലിന്യകൂമ്പാരമായി മാറിയിട്ടുണ്ടാകും. പ്രളയത്തിനു ശേഷം വെള്ളമിറങ്ങി വീട്ടിലേക്ക് തിരികെ ചെല്ലുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വീടും പരിസരവും കിണറുമെല്ലാം പൂര്‍ണമായും അണുമുക്തമാക്കുക. ഡിറ്റര്‍ജന്റ്, സോപ്പ്, സോപ്പ് ലായനി എന്നിവ ഉപയോഗിച്ച് എല്ലായിടവും വൃത്തിയായി തുടച്ചെടുക്കണം. ബ്ലീച്ചിങ് പൊടി ഉപയോഗിച്ച് വൃത്തിയാക്കരുത്. ക്ലോറിന്‍ ലായനിയാണ് ഇതിനായി വേണ്ടത്.
ആറ് ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ കുഴമ്പുരൂപത്തിലാക്കി, ഒരു ലിറ്റര്‍ വെള്ളം ചേര്‍ക്കുക. നന്നായി കലക്കി 10 മിനിറ്റ് ഊറാന്‍ വെച്ച് തെളി എടുക്കുക. ലായനി നിലത്ത്/പരിസരത്ത് ഒഴിച്ച് അരമണിക്കൂര്‍ അണുനശീകരണത്തിനായി കാത്തിരിക്കുക.
കിണറില്‍ ക്ലോറിനേഷന്‍ നടത്താന്‍ ഒരു പടവിന് ഒരു തീപ്പെട്ടിക്കൂട് അളവില്‍ ബ്ലീച്ചിങ് പൗഡര്‍ സൂചിപ്പിച്ച രീതിയില്‍ തയാറാക്കി കിണറ്റില്‍ കലക്കുക, ഒന്നിടവിട്ട ദിവസങ്ങളില്‍ ആവര്‍ത്തിക്കുക. കക്കൂസും കുളിമുറിയും വെള്ളം നന്നായി ഫ്‌ലഷ് ചെയ്തിട്ടുവേണം ലായനികള്‍ ഉപയോഗിച്ച് വൃത്തിയാക്കാന്‍.
കൈയിലോ കാലിലോ മുറിവുള്ളവര്‍ പ്ലാസ്റ്റര്‍ കൊണ്ട് കെട്ടിവേണം ജോലിയിലേര്‍പ്പെടാന്‍. മുറിവുമായി അഴുക്കുവെള്ളത്തിലേക്കിറങ്ങരുത്. രോഗബാധിതര്‍ ശുചീകരണത്തിനിറങ്ങരുത്. വീടും പരിസരവും കിണറുമെല്ലാം പൂര്‍ണമായും അണുമുക്തമാക്കിയ ശേഷമേ താമസം തുടങ്ങാവൂ.
https://www.facebook.com/Malayalivartha

























