കണ്മുന്നിൽ തകർന്ന് വീണത് കെട്ടിപടുത്തുയർത്തിയ സ്വപ്നങ്ങൾ...

പേമാരിയും പ്രളയവും വന്നതോടെ താമസിച്ചുകൊതി തീര്‍ന്നിട്ടില്ലാത്ത വീട് കണ്മുന്നിൽ തകർന്ന് വീണതിന്റെ ഞെട്ടലിലാണ് സതീശനും കുടുംബവും. കൊടുങ്ങല്ലൂരിലാണ് സംഭവം.
വീട്ടുകാർ നോക്കിനിൽക്കെയായിരുന്നു വീട് നിലംപതിച്ചത്. ചെറിയ ടെറസ് വീട് കനത്ത മഴയില്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തിന് മുമ്പേ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
https://www.facebook.com/Malayalivartha

























