നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്ന് വെല്ലിംഗ്ടണിലെ നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറിയ യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്ന് വെല്ലിംഗ്ടണിലെ നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറിയ യാത്രാ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനം എ.ടി.ആര്‍ ആണ് രാവിലെ 7.30 നാണ് ബംഗളൂരുവില്‍ നിന്ന് ഗരുഡ വ്യോമത്താവളത്തിലിറങ്ങിയത്. പിന്നീട് 8.10ന് ഈ വിമാനം ബംഗളൂരുവിലേക്ക് മടങ്ങി. 1999 ജൂണ്‍ 10ന് ശേഷം ആദ്യമായാണ് നേവല്‍ ബേസ് വിമാനത്താവളം പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസിന് തുറന്ന് നല്‍കുന്നത്.
നെടുമ്പാശേരി 26ന് മാത്രമെ തുറക്കുകയുള്ളൂ. അതുവരെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ നടത്തും. ബംഗളൂരുവിലേക്ക് രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സര്‍വീസുമാണു തുടക്കത്തില്‍ ഉണ്ടാവുക. ഇവ ദിവസവും മൂന്ന് സര്‍വീസ് വീതം നടത്തും.
https://www.facebook.com/Malayalivartha

























