Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പ്രളയക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ ആശങ്കപ്പെടേണ്ട, അതു വീണ്ടെടുക്കാം

21 AUGUST 2018 10:39 AM IST
മലയാളി വാര്‍ത്ത
മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ആശങ്കയോടെയാണ് പതിനായിരക്കണക്കിന് ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്നത്. റേഷന്‍കാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളും, ലൈസന്‍സുകളും, തിരിച്ചറിയല്‍ കാര്‍ഡും. ആധാരം, പാസ് പോര്‍ട്ട് തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടവര്‍ നിരവധിയുണ്ട്. അതോര്‍ത്ത് ആകുലപ്പെടേണ്ട കാര്യമില്ല അവര്‍ക്കെല്ലാം രേഖകള്‍ വീണ്ടെടുക്കാന്‍ സാധിക്കും. 

റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷിച്ചാല്‍ താല്‍ക്കാലിക റേഷന്‍ കാര്‍ഡ് ലഭിക്കും. റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉണ്ടായാലും മതി. പിന്നീട് ഒറിജിനല്‍ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം. . റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ടെന്ന് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ രസീത് സഹിതം ഓണ്‍ലൈനായോ അല്ലാതെയോ അപേക്ഷിക്കാം.



തിരിച്ചറിയല്‍ രേഖ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റില്‍ ഇതിനുള്ള മാര്‍ഗ നിര്‍ദേശമുണ്ട്.www.ceo.kerala.gov.in...   എന്നതാണ് വെബ്‌സൈറ്റ് വിലാസം. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം നഷ്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിവരങ്ങള്‍ എന്നിവയും 25 രൂപ ഫീസും സഹിതം ഇലക്ടറല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അതത് സ്ഥലത്തെ തഹസില്‍ദാറാണ് ഇലക്ടറല്‍ ഓഫിസര്‍. തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ അറിയില്ലെങ്കില്‍ ഈ വെബ്‌സൈറ്റില്‍നിന്ന് കണ്ടുപിടിക്കാം. ജില്ല, അസംബ്ലി നിയോജക മണ്ഡലം, അപേക്ഷകന്റെ പേര്, അച്ഛന്‍/അമ്മ/രക്ഷാകര്‍ത്താവിന്റെ പേര്, വീട്ടുപേര് എന്നിവ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ അപേക്ഷകന്റെ വിവരം ലഭിക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഇത് ചെയ്യാം.



ആധാരം നഷ്ടപ്പെട്ടാല്‍ അതത് സബ് രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് അതിന്റെ സര്‍ട്ടിഫൈഡ് കോപ്പിയെടുക്കാം. ആധാരം രജിസ്റ്റര്‍ ചെയ്ത തീയതിയും നമ്പറും കിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. അതില്ലെങ്കിലും വിഷമിക്കേണ്ട. സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആധാരങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് ഉണ്ടാകും. പഴയ ആധാരമാണെങ്കില്‍ പേരിന്റെ ആദ്യക്ഷരം വെച്ചും വില്ലേജ്, അംശം, ദേശം എന്നിവ വെച്ചും പരിശോധിക്കാം. അതിനുള്ള റെക്കോഡ് ബുക്ക് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഉണ്ട്. നഷ്ടപ്പെട്ട ആധാരം ദുരുപയോഗം ചെയ്യുമോ എന്ന് സംശയമുള്ളവര്‍ക്ക് പത്രപ്പരസ്യം കൊടുക്കാം.



ആധാര്‍ എന്റോള്‍മെന്റ് നടത്താവുന്ന അക്ഷയ കേന്ദ്രത്തില്‍ എത്തുക. നിങ്ങളുടെ പേരും വിലാസവും ജനനതീയതിയും പറഞ്ഞ് വിരലടയാളം നല്‍കിയാല്‍ ഇആധാര്‍ ലഭിക്കും. അവയുടെ പകര്‍പ്പ് എടുത്ത് ഉപയോഗിക്കാം.

ആര്‍.സി ബുക്ക്, ഡ്രൈവിങ്‌  ലൈസന്‍സ് എന്നിവക്ക് കേടുപറ്റിയവര്‍ ഇവയുമായി ആര്‍.ടി.ഒ ഓഫിസില്‍ എത്തിയാല്‍ പുതിയത് ലഭിക്കും. വാഹനത്തിനു സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ നിരാക്ഷേപപത്രം (എന്‍.ഒ.സി) നല്‍കണം. ആര്‍.സി ബുക്ക്, ലൈസന്‍സ് എന്നിവ നഷ്ടപ്പെട്ടാല്‍ പത്രപ്പരസ്യം നല്‍കിയതിന്റെ പകര്‍പ്പും നിശ്ചിത ഫീസ് അടച്ച രസീതിയും അപേക്ഷക്കൊപ്പം നല്‍കിയാല്‍ 14 ദിവസത്തിനകം ഡ്യൂപ്ലിക്കറ്റ് ലഭിക്കും.



പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ പുതിയ പാസ്‌പോര്‍ട്ട് സൗജന്യമായി നല്‍കും. അതിനായി ആദ്യം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫീസ് അടക്കുകയോ അപ്പോയിന്റ്മന്റെ് എടുക്കുകയോ വേണ്ട. പ്രളയബാധിതരാണെന്നു തെളിയിക്കാന്‍ പൊലീസിന്റെയോ വില്ലേജ് അധികൃതരുടെയോ സാക്ഷ്യപത്രം വേണം. ഓണ്‍ലൈനില്‍ അപേക്ഷിച്ചതിന്റെ പകര്‍പ്പ് സഹിതം അതത് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. മഴക്കെടുതി തുടങ്ങിയ ദിവസംതന്നെ ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു.  

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (11 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (16 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (24 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends