അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് മാതാപിതാക്കളേയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പേരില്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന സൗമ്യയുടെ ആത്മഹത്യയിൽ കണ്ണൂർ വനിതാ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ജയിൽ മേധാവി നടപടിക്കൊരുങ്ങുന്നു...

പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യയുടെ പേരിൽ കണ്ണൂർ വനിതാ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ജയിൽ മേധാവി നടപടിക്കൊരുങ്ങുന്നു. തിങ്കളാഴ്ച തന്നെ ജയിൽ സൂപ്രണ്ടിനും വാർഡനുമെതിരെ നടപടിക്ക് സാധ്യതയുണ്ട്.
ആത്മഹത്യയെ നിസാരവത്കരിക്കാനാണ് ജയിൽ അധികൃതർ ആദ്യം ശ്രമിച്ചത്. എന്നാൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വഴിതെളിഞ്ഞത്. സൗമ്യ കണ്ണൂർ വനിതാ ജയിലിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് ജയിൽ വകുപ്പ് അധികൃതർ നടപടിയെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്.
കണ്ണൂർ വനിതാ ജയിൽ അധിക്യതർക്കെതിരെയാണ് കമ്മീഷൻ കേസെടുത്തത്. ജയിൽ ഡി ജി പി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടു. ആത്മഹത്യയിൽ ദുരുഹതയുണ്ടോ എന്ന് അന്വേഷിക്കണം. സൗമ്യ കസ്റ്റഡിയിൽ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കണം. സൗമ്യയെ ആരെങ്കിലും ആത്മഹത്യക്ക് പ്രേരിപ്പിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഒരു റിമാൻറ് പ്രതി ജയിലിൽ ആത്മഹത്യ ചെയ്താൽ സ്വാഭാവികമായും നടപടി വരേണ്ടതാണ്. എന്നാൽ ഓണത്തിന്റെയും പ്രളയത്തിന്റെയും വാർത്തകൾക്കിടയിൽ അക്കാര്യം പതിയെ വിസ്മരിക്കപ്പെടുകയായിരുന്നു. അപ്പോഴാണ് അന്വേഷണത്തിന് ഉത്തരവുണ്ടായത്.
ജയിൽ വളപ്പിൽ ഒരാൾ ആത്മഹത്യ ചെയുന്നത് തീർച്ചയായും സുരക്ഷാ വീഴ്ച തന്നെയാണ്. അത് എങ്ങനെ സംഭവിക്കുന്നു എന്നതാണ് ചോദ്യം. പശുവിനെ മേയ്ക്കാൻ പോയ സൗമ്യ ആത്മഹത്യ ചെയ്തുവെന്ന വിശദീകരണം തൃപ്തികരമല്ല. ഒരാൾക്ക് ഒരു നിമിഷം കൊണ്ട് ആത്മഹത്യ ചെയ്യാനാവില്ല. അപ്പോൾ അത്രയും സമയം സൗമ്യ ഒറ്റയ്ക്കായിരുന്നു എന്നാണ് മനസിലാക്കേണ്ടത്. അങ്ങനെയാണെങ്കിൽ സൗമ്യ ജയിലിൽ നിന്നും രക്ഷപ്പെടുമായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?
റിമാന്റ് പ്രതിയായതിനാൽ സൗമ്യക്ക് സാരി ഉപയോഗിക്കാമായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. അത് ശരിയായിരിക്കാം .അമ്മയെയും അഛനെയും മകളെയും കൊന്ന ഒരാളെ സ്വാഭാവികമായും സഹതടവുകാർ അധിക്ഷേപിക്കും. അത്തരമൊരു സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്ന് ജയിൽ അധികൃതർ പരിശോധിക്കുന്നുണ്ട്. ജയിലിൽ സൗമ്യ കൂടുതൽ സമയവും കരയുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് സൗമ്യക്ക് ചികിത്സ നൽകിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























