ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്

ഭക്ത സഹസ്രങ്ങള്‍ക്ക് ദര്‍ശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ. വൈകിട്ട് 3.08 ന് സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂര്‍ത്തത്തിലാണ് സംക്രമ പൂജ. പൂജയ്ക്കായി 2.45ന് നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് എത്തിക്കുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് സംക്രമ പൂജയില്‍ അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന . ഈ സമയം ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകര വിളക്കും തെളിയും. സന്നിധാനത്തും പരിസരത്തുമായി പര്‍ണശാലകള്‍ കെട്ടി ദര്‍ശനം കാത്തിരിക്കുകയാണ് ഭക്തര്‍.
ഇന്നലെ പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് ശരംകുത്തിയിലെത്തും. ദേവസ്വം അധികൃതര്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.15ന് പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍, അംഗങ്ങളായ പി.ഡി .സന്തോഷ് കുമാര്‍, കെ.രാജു, സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍.ജയകൃഷ്ണന്‍, ശബരിമല പൊലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി.എസ്.ശ്രീജിത്ത് എന്നിവര്‍ സ്വീകരിച്ച് സോപാനത്ത് എത്തിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. പ്രാസാദശുദ്ധിക്രിയകള്‍ ഇന്നലെ നടന്നു. ഇന്ന് ബിംബശുദ്ധിക്രിയകള്‍ നടക്കും.
https://www.facebook.com/Malayalivartha

























