കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കസാഖ്സ്ഥാനില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി മിലി മോഹന്‍ ആണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു.
കസാഖ്സ്ഥാനിലെ സെമി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ 11 വിദ്യാര്‍ത്ഥികളാണ് വിനോദയാത്രയ്ക്കായി പോയത്. മടക്കയാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റ ആഷിക ഷീജമിനി സന്തോഷ്, ജസീന ബി എന്നിവര്‍ ചികിത്സയിലാണ്.
മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി കസാഖ്സ്ഥാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി എംബസി അധികൃതര്‍ യൂണിവേഴ്‌സിറ്റിയുമായും മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദേശകാര്യ മന്ത്രാലയവും നോര്‍ക്കയും ചേര്‍ന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുന്നു.
https://www.facebook.com/Malayalivartha

























