Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..

13 JANUARY 2026 04:48 PM IST
മലയാളി വാര്‍ത്ത

ആദ്യം സംസ്കരിച്ച മൃതദേഹത്തിൽ തലയില്ല. പിന്നീട് തല കിട്ടുന്നു. ചേര്‍ത്തലയില്‍ ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവത്തില്‍ പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കിയപ്പോള്‍ തല ശരീരഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്ന പോലീസിന്റെ നിരുത്തരവാദപരമായ ധാരണയാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല.

വയലാര്‍ കളേഴത്ത് മെറിവില്ലയില്‍ കെ.എം.വിജയനെ വയലാര്‍ റെയില്‍വേ സ്റ്റേഷനു സമീപം 9ന് രാവിലെയാണു ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം തകര്‍ന്നിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറി. പത്താം തീയതി പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.എന്നാല്‍, പതിനൊന്നാം തീയതി രാവിലെ അപകടം നടന്ന റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും നാട്ടുകാര്‍ വിജയന്റെ തല കണ്ടെത്തുകയായിരുന്നു.

 

ഇതോടെയാണ് പോലീസിന് സംഭവിച്ച ഗുരുതരമായ വീഴ്ച പുറംലോകമറിഞ്ഞത്.സംഭവത്തിൽ പട്ടണക്കാട് പോലീസിനെതിരേ വിമർശനമുയർന്നു. എന്നാൽ, വീട്ടുകാർ പരാതി നൽകിയിട്ടില്ല.മൃതദേഹം കൈമാറുന്നതിന് മുന്‍പ് എല്ലാ ശരീരഭാഗങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട പ്രാഥമിക ഉത്തരവാദിത്തം പോലീസിനുണ്ട്.എന്നാല്‍ ഇവിടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തലയുണ്ടാകുമെന്ന ബാലിശമായ നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്.തല കണ്ടെത്തിയതോടെ വീണ്ടും പോസ്റ്റ്‌മോര്‍ട്ടവും ഡിഎന്‍എ പരിശോധനയും നടത്തേണ്ട അസാധാരണ സാഹചര്യം പോലീസിന് സൃഷ്ടിക്കേണ്ടി വന്നു.

പിന്നീട് ഈ തല ശരീരഭാഗങ്ങള്‍ സംസ്‌കരിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്തു. പോലീസിന്റെ ഈ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധത്തിലാണ്. ഡോക്ടര്‍മാരും തലയില്ലെന്ന് തിരിച്ചറിഞ്ഞോ എന്നത് നിര്‍ണ്ണായകമാണ്. ഇല്ലെന്നാണ് പുറത്തുവരുന്ന സൂചന.സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായും മൃതദേഹത്തോട് അനാദരം കാട്ടിയതായും ആരോപണമുയർന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (16 minutes ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (27 minutes ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (39 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (1 hour ago)

ശബരിമല ആചാരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബിജെപി  (1 hour ago)

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍  (1 hour ago)

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  (1 hour ago)

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍  (2 hours ago)

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങൾ അണിനിരന്ന് ജി-ടെക് മാരത്തൺ  (6 hours ago)

കാടിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ; സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!  (6 hours ago)

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി  (6 hours ago)

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്; കേരളത്തിലാദ്യം! 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ  (6 hours ago)

ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു  (6 hours ago)

Malayali Vartha Recommends