രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ അതിജീവിതകൾക്ക് വേണ്ടി കപ്പുയർത്തി
ഐക്യദാർഢ്യവുമായി പരസ്യവേദികളിലും പ്രത്യക്ഷ്യപ്പെടുമ്പോൾ സ്വന്തം കുടുംബത്തിൽ തന്നെ തന്റെ മകളെ വിടാതെ പിന്തുടരുകയാണ് ദില്ലി ഹൈക്കോടതി എന്നുള്ള കാര്യം മറന്നു പോവുകയാണോ..? ഇവിടെ നാട്ടിലെ പല തരത്തിലുള്ള ജനങ്ങളുടെ പ്രശ്‍നങ്ങളും പരാതികളും ചർച്ച ചെയ്യപ്പെടേണ്ട സമയത്താണ് കൃത്യമായിട്ട് നടപടി ക്രമങ്ങൾ പോലും പാലിക്കാതെയുള്ള രാഹുലിന്റെ അറസ്റ്റ് വളരെ നാടകീയമായി നടത്താൻ ആഭ്യന്തര വകുപ്പിനോട് അദ്ദേഹം ഉത്തരവിട്ടത് .
അത് നല്ല ഭംഗിയായി വൃത്തിക്ക് അവർ ചെയ്യുകയും ചെയ്തു , അതവിടെ നിക്കട്ടെ അതൊക്കെ എത്ര ദിവസം ഉണ്ടാകുമെന്നുള്ളത് നമ്മുക്ക് കാത്തിരുന്ന് കാണാം . ഇപ്പോഴിതാ ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു . മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല.
തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിയത്.സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സിഎംആര്‍എല്ലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പരിഹസിച്ചിരുന്നു. കമ്പനി റജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആര്‍എൽ നൽകിയ അപേക്ഷയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു.കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്‌എഫ്‌ഒയ്ക്കും കേന്ദ്രസർക്കാരിനുംവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്ന് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ച് വാദം കേൾക്കുന്നത് മാറ്റുകയായിരുന്നു.
നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു. കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപേക്ഷയിൽ കേന്ദ്രത്തിന് കോടതി നോട്ടീസയച്ചിരുന്നു.സിഎംആർഎൽ നിന്ന് നൽകാത്ത സേവനത്തിന് വീണാ വിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കും ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
പ്രതിവർഷം 66 ലക്ഷം രൂപയുടെബാദ്ധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്.സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ചുലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്നു ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും എസ്എഫ്ഐഒയുടെ കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിലാണ് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചത്.കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ അപേക്ഷയിൽ കോടതി നേരത്തെ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു.
എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ നൽകിയ ഹർജികളിലാണ് ഇപ്പോൾ അന്തിമവാദം നടക്കുന്നത്.എന്തായിരിക്കും കേസിൽ സംഭവിക്കാൻ പോകുന്നത് എന്നുള്ളത് ഇന്നത്തെ വാദം കേട്ടാൽ ഇനി അറിയാം. വീണ്ടും ഒരു തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ കൂടിയാണ് ഇപ്പോൾ മാസപ്പടി ഉയർന്നു വന്നിരിക്കുന്നത് . അത് മുഖ്യമന്ത്രിക്ക് ഒരു തിരിച്ചടി ആവും ഉണ്ടാക്കാൻ പോകുന്നത് . ഇവിടെ രാഹുലിനെ പിന്നാലെയാണ് മുഖ്യൻ ശബരിമലയെ കുറിച്ച് എന്തെങ്കിലും ഒരക്ഷരം പറയാനുണ്ടോ ഇല്ല, നമ്മുക്ക് അതിനുള്ള നേരമില്ല . ഇവിടെ രാഹുലിനും പിന്തുണ ഏറുകയാണ്
https://www.facebook.com/Malayalivartha


























