Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..

13 JANUARY 2026 04:34 PM IST
മലയാളി വാര്‍ത്ത

രാഹുൽ മാങ്കൂട്ടത്തിലും ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെട്ട് പീഡനാരോപണവും ഗർഭച്ഛിദ്രവും വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ രാഹുൽ ധാർമികമായി ഒരു ജനപ്രതിനിധി എന്ന നിലയിൽ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തന്നെ പറയേണ്ടി വരും . പക്ഷെ അതിനൊപ്പം തന്നെ ഇത്തരത്തിലുള്ള സുരക്ഷിതമല്ലാത്ത ഒന്നിലധികം ആളുകളുമായുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന അസുഖങ്ങളെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് മറ്റാരുമല്ല ഡോ. ഹാരിസ് ചിറക്കല്‍ ആണ് . അദ്ദേഹത്തെ നമുക്കറിയാം .

 

മെഡിക്കൽ കോളേജുകളിലെ പല പരിതാപകരമായിട്ടുള്ള അവസ്ഥകളെ കുറിച്ച് തുറന്ന് പറഞ്ഞതിന് അദ്ദേഹത്തെ ഇവിടെ പലരും വേട്ടയാടിയത് നമ്മൾ കണ്ടത് . ഏതായാലും ഈ ഒരു അവസരത്തിൽ അദ്ദേഹത്തിന്റെ പോസ്റ്റ് എല്ലാവരും കണ്ണ് തുറന്ന് വായിക്കേണ്ടതാണ്..പീഡനം... പീഢനം.... പീഠനം:ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങൾ ഉണ്ട്. ഇതിലേതാ ശരിയായ സ്പെല്ലിങ് എന്ന് എനിക്കും അറിഞ്ഞൂടാ. എന്തായാലും തണുപ്പ് സമയത്ത് ചാനൽ ന്യൂസ് കേൾക്കാൻ ഒരു സുഖമുണ്ട്. പീഡനം, ഗർഭം, പീഡന ഗർഭം,അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. ഈ സംഗതികളിൽ പൊട്ടിച്ചിരിക്കുന്ന വേറൊരു വിഭാഗക്കാരുണ്ട്.

രാഷ്ട്രീയ പ്രതിയോഗികളെ കുറിച്ചല്ല. നല്ല ഒന്നാംതരം തറവാടികളായ വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമാണ് ഞാൻ പറഞ്ഞുവരുന്നത്. കോടതി തെളിവുകൾ ഇല്ലാതെ വെറുതെ വിട്ടാലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന അണുബാധകൾ ആരേയും വെറുതെ വിടില്ല. വേലി ചാടിവരുന്ന x ഉം y ഉം തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒന്ന് മനസിലാക്കുക. X ന്റെ ഒരേയൊരു പങ്കാളി y ഉം, y യുടെ ഒരേയൊരു പങ്കാളി x ഉം ആയിരിക്കണമെന്നില്ല. a, b, c, d മുതൽ z വരെ രഹസ്യക്കാർ ഈ ചങ്ങലയിൽ ഉണ്ടാകാം. ഇതിൽ ആർക്കെങ്കിലും ഒരാൾക്ക് താഴെ പറയുന്ന രോഗങ്ങൾ ഉണ്ടെങ്കിൽ,

 

ഈ ശൃംഖലയിൽ മുഴുവൻ പേർക്കും സൗജന്യമായി അത് കിട്ടും. ധാരാളം ചെറുപ്പക്കാർ ഇത്തരം അണുബാധകളുമായി അടുത്ത കാലത്ത് ആശുപത്രികളിൽ വരുന്നുണ്ട്.ഗർഭ നിരോധന ഉറകൾ ആണ് ഒരു സുരക്ഷിതമാർഗം. പക്ഷെ, ഗർഭ നിരോധന ഉറകൾ പോലും നൂറ് ശതമാനം സുരക്ഷിതമല്ല എന്ന് അതിന്റെ പാക്കറ്റിൽ തന്നെ എഴുതിയിട്ടുണ്ട്. ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും. ഗർഭം ആയി എന്ന് പറയുമ്പോൾ തന്നെ ഉറ ഉപയോഗിച്ചിട്ടില്ല എന്ന് അറിയാമല്ലോ. തീർച്ചയായും അണുബാധയ്ക്ക് ചാൻസുണ്ട്, പ്രത്യേകിച്ച് a, b, c, d, e, f.... അംഗങ്ങൾ ഇടയ്ക്ക് കടന്നുവന്നിട്ടുണ്ടെങ്കിൽ!!

 

ഈ അണുബാധകൾ പലതും ജീവിതം താറുമാറാക്കുന്നതാണ്. എയ്ഡ്‌സ് ആണ് പ്രധാനി. മരുന്നുകൾ കുറെയൊക്കെ ഫലപ്രദമാണെങ്കിലും കാര്യങ്ങൾ ശരിക്കും ബുദ്ധിമുട്ടും. ഏത് ആശുപത്രിയിൽ ചികിത്സയ്ക്കോ ഓപ്പറേഷനോ പോയാലും HIV test ചെയ്യും. അതിൽ രോഗം കണ്ടെത്തുകയും സംഗതികൾ കീഴ്മേൽ മറിയുകയും ചെയ്യും. അടുത്ത കാലത്തായി HIV ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. ഉയർന്ന മരണനിരക്കാണ് എയ്ഡ്‌സ് രോഗത്തിന്. വൈറൽ മഞ്ഞപിത്തം പടർത്തുന്ന ഹെപ്പറ്റൈറ്റിസ് B യും C യും ആണ് വേറെ രണ്ടുപേർ. രണ്ടും അത്ര നിസാരക്കാരല്ല. ജീവിതം മുഴുവൻ കൂടെ കാണും. ആശുപത്രിയിൽ ഒരു ചെറിയ ഓപ്പറേഷന് പോയാൽ പോലും ഈ മൂന്ന് രോഗങ്ങളും സ്ക്രീൻ ചെയ്യും.

 

പോസിറ്റീവ് ആണെങ്കിൽ ബയോഹസാർഡ് എന്ന് ലേബൽ ചെയ്യും. പിന്നെ എല്ലാം അധിക ചിലവാണ്.ജീവൻ തന്നെ നഷ്ടമാകുന്ന ഹെപ്പറ്റൈറ്റിസ്, സിറൊസിസ്, കരളിലെ ക്യാൻസർ ഇങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. Herpes simplex ആണ് വേറൊരു ക്ഷണിക്കാത്ത അതിഥി. കൊല്ലില്ല, പക്ഷെ വിട്ടു പോകില്ല. കാലാകാലങ്ങളിൽ ചൊറിച്ചിലും നീറ്റലും വ്രണങ്ങളും ഒക്കെയായി നടക്കാം. Human papilloma virus ഇങ്ങനെ ഒരു വൈറസ് ഉണ്ട്. വളരെ സാധാരണം. സെക്ഷ്വലി ട്രാൻസ്മിറ്റഡ് ആണ്. Cervical cancer, penile cancer, oral cancer ഇങ്ങനെ മൂന്നു തരം ക്യാൻസർ രോഗങ്ങളുടെ ഹേതുവാണ് ഈ വില്ലൻ.സിഫിലിസ്, ഗൊണേറിയ ഇങ്ങനെ കുറേപ്പേർ ബാക്കിയുണ്ട്. അതിനൊക്കെ ഫലപ്രദമായ ചികിത്സ ഉണ്ടെന്ന് സമാധാനം.

പക്ഷെ, ഫലപ്രദം എന്ന് പറഞ്ഞാലും, പലപ്പോഴും ഒന്നെടുത്താൽ ഒന്ന് ഫ്രീ, ഒന്നെടുത്താൽ രണ്ട് ഫ്രീ എന്ന വാഗ്ദാനം പോലെ, ഗൊണേറിയയുടെ കൂടെ എയ്ഡ്‌സും ഹെപ്പറ്റൈറ്റിസും ഒരുമിച്ച് ചാടിക്കയറും.ഇതൊക്കെയുള്ള പല രോഗികളേയും കണ്ടിട്ടുള്ള അനുഭവത്തിൽ പറയുന്നതാണ്. വെറും പറച്ചിൽ അല്ല, വാർണിങ് ആണെന്ന് കൂട്ടിക്കോളൂ. " ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ" ഈ വാചകം കുറേ കേട്ടിട്ടുണ്ട്. ഈ വാചകം പറയാൻ ഇടവരുത്തരുത് എന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് . ഇവിടെ അദ്ദേഹം ഒരു രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തികൊണ്ടോ ആരെയും വേദനിപ്പിച്ചു കൊണ്ടോ ഒന്നുമല്ല പോസ്റ്റ് എന്നുള്ളതും ശ്രദ്ധേയമാണ് പക്ഷെ കൃത്യമായിട്ടുള്ള ഒരു ബോധവൽക്കരണം കൂടിയാണ് ഇതിലൂടെ നടത്തിയിരിക്കുന്നത് ,

 

നിരവധി ആളുകളാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് അതിനു താഴെ Good informative wordsചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ഡോക്ടർ സാർ.., VERY GOOD .... പറയേണ്ടത് കാര്യമായി എഴുതിയുട്ടുണ്ട് .ബോധമുള്ളവർ മനസ്സിലാക്കട്ടെ.., സമൂഹത്തിന് കൊടുക്കാവുന്ന നല്ല ഉപദേശം.ബന്ധങ്ങളറ്റ് ഒറ്റപ്പെടുന്ന അവസ്ഥയും ഇങ്ങനെയുള്ളവർ പ്രതീക്ഷിക്കുക..., വളരെ പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങൾ സരസമായി ഡോക്ടർ അവതരിപ്പിച്ചു.അതിൽ അടങ്ങിയിരിക്കുന്ന വലിയ സന്ദേശം ഉൾക്കൊള്ളാൻ യുവതലമുറയ്ക്ക് കഴിഞ്ഞെങ്കിൽ!..,ഇതുവരെ ഒരാളും പേരിനു പോലും സ്പർശിച്ചിട്ടില്ലാത്ത ആംഗിൾ... താങ്ക് യു ഡോക്ടർ..!, എന്നൊക്കെയാണ് കമന്റുകൾ വരുന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (4 minutes ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (24 minutes ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (30 minutes ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (39 minutes ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (1 hour ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (1 hour ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (1 hour ago)

IRAN വന്‍ ആക്രമണമോ?  (2 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (2 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (2 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (2 hours ago)

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (3 hours ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (4 hours ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (4 hours ago)

VEENA VIJAYAN മുഖ്യന്റെ സന്തോഷം നിലച്ചു..  (4 hours ago)

Malayali Vartha Recommends