ഇന്ത്യ സ്വീകരിക്കുമെങ്കില്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കാന്‍ യു.എന്‍ തയ്യാറാണ്; പ്രളയത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ച് അന്താരാഷ്‌ട്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂര്‍ എം.പി

ഇന്ത്യ സ്വീകരിക്കുമെങ്കില്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കാന്‍ യു.എന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ എം.പി. എന്നാല്‍ വിദേശ സഹായം തേടാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും തരൂര്‍ പ്രതികരിച്ചു. യു.എ.ഇ വാഗ്ദാനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വിവാദത്തിനില്ല. എന്നാല്‍ പ്രളയത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ച് അന്താരാഷ്‌ട്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























