ഇപ്പോള്‍ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ?; കേരളം എത്രയാണ് അനുവദിച്ചതെന്ന് അറിയാമോ?; ഇതിനെ കുറിച്ച് സഭാംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ; സഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയക്കെടുതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെതുടരുന്ന സമ്മേളനത്തിൽ ചര്‍ച്ചകള്‍ പുരോഗമിക്കവേ സഭയെ സ്തംബ്ധനാക്കി മുഖ്യമന്ത്രി പിണറായി വിജൻ. പ്രളയക്കെടുതിയ കുറിച്ച് സംസാരിച്ചുകൊണ്ട് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ
മികച്ച രീതിയില്‍ പ്രളയത്തെ നേരിടുന്നതില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നടത്തിയ ഇടപെടലിനെ എല്‍ദോ എബ്രഹാം അഭിനന്ദിച്ചു. സമാനതകളില്ലാത്ത വെള്ളപ്പൊക്കത്തെ നമുക്ക് അതിജീവിക്കാന്‍ സാധിച്ചുവെന്ന് എംഎല്‍എ വ്യക്തമാക്കി. ഇത് കൂടാതെ ഡാം തുറക്കുന്നതിലെ വീഴ്‌ച്ച ചൂണ്ടിക്കാട്ടിയ വി ടി സതീശന്‍ എംഎല്‍എയെ വിമര്‍ശിക്കുകയും ചെയ്തു.
പ്രസംഗം തുടരവേ കേന്ദ്രം പ്രളയം കണ്ടില്ലേ എന്നും കേരളത്തിലെ മൂന്നര കോടിയുടെ കേന്ദ്രസര്‍ക്കാര്‍ കേട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. പുതിയ കേരളത്തിന് വേണ്ടി പ്ലാനിങ് ബോര്‍ഡിന് വേണ്ടി സംസാരിക്കണം എന്ന് എല്‍ദോ ആവശ്യപ്പെട്ടു. ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഉയര്‍ത്തി 25 ലക്ഷം ആക്കണമെന്നതായിരുന്നു പ്രധാന ആവശ്യമായി ഉന്നയിച്ചത്. ഇത് കൂടാതെ പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ തുക ഉയര്‍ത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വെച്ചു. ബാങ്കു വായ്‌പ്പകള്‍ എഴുതി തള്ളണമെന്നും പുതിയ വായ്‌പ്പ വേണമെന്നും കച്ചവടക്കാരെ സംരക്ഷിക്കണമെന്നും എല്‍ദോ ആവശ്യപ്പെട്ടു.
ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. ഇപ്പോള്‍ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം എത്രയാണ് അനുവദിച്ചതെന്ന് അറിയാമോ? ഇതിനെ കുറിച്ച് സഭാംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? എന്താ സ്ഥിതി? എന്നാണ് ക്ഷുഭിതനായി മുഖ്യമന്ത്രി പ്രതികരിച്ചത്.
https://www.facebook.com/Malayalivartha






















