Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?

18 JANUARY 2026 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

ഇടുക്കി ഉപ്പുതറയിൽ വീട്ടിലെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...

സംസ്ഥാനത്ത് അർഹതയുണ്ടെങ്കിലും മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ എസ്‌സി, എസ്ടി കുടുംബങ്ങളെ കണ്ടെത്താൻ സർക്കാർ നിർദേശം

തെരുവുനായ ആക്രമണം വീണ്ടും... മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു

ദേവികുളത്തെ സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്... ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും

റോക്കി വിരട്ടിയോടിച്ച പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി...


ജാമ്യമില്ലെന്ന തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയും കേട്ട് കൂസലില്ലാതെ ചിരിച്ച് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാല്‍ അത്ര സുഖകരമാണോ ആ ചിരി. മുന്‍പ് രണ്ട് കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയപ്പോള്‍ രാഹുലിന് വല്ലാത്ത അത്മവിശ്വാസമായിരുന്നു. പക്ഷെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയില്‍ രാഹുലിന് കുരുക്കാകുന്ന ചിലതുണ്ട്. വാദപ്രതിവാദങ്ങളുടെ അവസാന പത്താം മിനിറ്റിലാണ് മൂന്നാംപരാതിക്കാരി കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞത് രാഹുലിന്റെ അഭിഭാഷകന്‍ തിരിച്ചറിഞ്ഞതും. അപകടം മണത്തതും. അതുവരെ രാഹുലിന്റെ അഭിഭാഷകന്‍ അജിത് കുമാര്‍ മൂന്നാം പരാതിക്കാരിയെ വലിച്ചുകീറുന്ന വാദങ്ങള്‍ പയറ്റുകയായിരുന്നു. അവരാണ് രാഹുലിന് മെസേജ് അയച്ച് നിരന്തരം കാണണം എന്നാവശ്യപ്പെട്ടത്. ഹോട്ടലില്‍ മുറി എടുത്തത് സമ്മാനങ്ങള്‍ വാങ്ങി കൊടുത്തത് തുടങ്ങി എല്ലാ വശവും അജിത് നിരത്തി. അതിജീവിതയുടെ സ്വഭാവം കോടതിയില്‍ മോശമെന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമമാണ് ശാസ്തമംഗലം അജിത് നടത്തിയത്. പരാതിക്കാരി കാനഡയിലിരുന്ന് ഒരു പരാതി അയയ്ക്കുന്നു. പരാതിയില്‍ ഒപ്പില്ല വൈദ്യ പരിശോധന നടത്തിയില്ല തുടങ്ങി കോടതി മുറിക്കുള്ളില്‍ രാഹുലിന്റെ വക്കീല്‍ എടുത്തിട്ടലക്കി.

കോടതിയുടെ വിധിപ്രസ്താവത്തിലാണ് അതിജീവിത കോടതിയില്‍ നടത്തിയ നീക്കം രാഹുലും അഭിഭാഷകനും അറിയുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ ഒപ്പില്ലെന്ന വാദമടക്കം കോടതി തള്ളിക്കളഞ്ഞു. ഡിജിറ്റല്‍ ഒപ്പ് മതിയെന്നും നടപടി ക്രമങ്ങളില്‍ വീഴ്ചയില്ലെന്നും കോടതി വ്യക്തമാക്കി. ബാഹ്യ സമ്മര്‍ദമുണ്ടായെന്ന പ്രതിയുടെ വാദം നിലനില്‍ക്കില്ല. മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ കോടതിക്ക് നേരിട്ട് പരാതിക്കാരി ഇ മെയില്‍ അയച്ചിരുന്നുവെന്നും തിരുവല്ല മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. ഗുരുതര സ്വഭാവം ഉള്ള കേസുകളില്‍ ഓണ്‍ലൈന്‍ വഴി മൊഴിയും ഡിജിറ്റല്‍ ഒപ്പും മതിയാകുമെന്നും കോടതി ചൂണ്ടിക്കട്ടി. അറസ്റ്റ് നിയമപരമാണെന്നും തിരുവല്ല മജിസ്‌ട്രേറ്റ് കോടതി വിശദീകരിച്ചു. അറസ്റ്റ് നിയമപരമാണെന്നും കേസില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന പ്രതിയുടെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയ കോടതി, അന്വേഷണ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിരീക്ഷിച്ചു. ഇത് ഒരു കുരുക്കാണ്. ഇവിടെയാണ് മൂന്നാം പരാതി കൃത്യമായില്‍ കൃത്യമായ് പ്ലാനിട്ടാണ് രാഹുലിനെ തൂക്കിയിരിക്കുന്നത്. തീര്‍ന്നില്ല വിധി പകര്‍പ്പിലെ മറ്റ് കുരുക്കുകള്‍ ഇങ്ങനെ. രാഹുലിനെതിരായ പരാതി ഗുരുതരമാണെന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നുണ്ട്. പ്രതിയുടെ മുന്‍കാല പശ്ചാത്തലം പരിഗണിക്കുന്നുവെന്നും കോടതി വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി വിധിപ്പകര്‍പ്പില്‍ പറയുന്നു. ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നല്‍കിയാല്‍ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഹോട്ടല്‍ മുറിയെടുക്കാന്‍ അതിജീവിതയെ രാഹുല്‍ നിര്‍ബന്ധിച്ചെന്നും കോടതി പരാമര്‍ശിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഹുല്‍ നിഷ്‌കളങ്കനല്ലെന്ന് കോടതി പറഞ്ഞ് വെക്കുമ്പോള്‍ മുന്നില്‍ വലിയ പാതാളക്കുഴിയാണ് പാലക്കാട് എം എല്‍ എയ്ക്ക്. രണ്ട് പരാതികളില്‍ ഏതൊക്കെ പഴുത് ഉപയോഗിച്ചാണോ രാഹുല്‍ രക്ഷപ്പെട്ടത്. ആ പഴുതുകളെല്ലാം അടച്ചുള്ളതാണ് മൂന്നാം പരാതി.

ഇവിടെ രാഹുലിന് കനത്ത തിരിച്ചടി ഉണ്ടാക്കിയ മറ്റ് ചില കാര്യങ്ങള്‍ക്കൂടി നോക്കാം....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സൈബര്‍ ഗ്രൂപ്പ് നടത്തിയ കൈവിട്ട കളി തിരിച്ചടി ഉണ്ടാക്കി. അതായത് അതിജീവിതമാരെ അപമാനിച്ചുള്ള അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന പോസ്റ്റുകള്‍ പങ്കുവെച്ചതും. അതിജീവിതമാര്‍ക്ക് നേരെ കൊലവിളി നടത്തിയത്. ഫെന്നി നൈനാന്‍ പങ്കുവെച്ച പോസ്റ്റുകളും സ്‌ക്രീന്‍ ഷോട്ടുകളും വിനയായി. രാഹുല്‍ കസ്റ്റഡിയില്‍ ആയിരിക്കുമ്പോഴും പുറത്ത് തന്റെ ശിങ്കിടികളെ ഉപയോഗിച്ച് അതിജീവിതമാരെ ഭീഷണിപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ സമര്‍ത്ഥിച്ചു. തുടരെ തുടരെ ഫെന്നി പങ്കുവെച്ച കുറിപ്പുകള്‍ മൂന്നാം പരാതിക്കാരിയെ അപമാനിക്കുന്നതായിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോഴും അതിജീവിതമാരെ ഭീഷണിപ്പെടുത്താന്‍ കെല്പുള്ളയാള്‍ പുറത്തിറങ്ങിയാല്‍ അവരെ അപകടപ്പെടുത്താനോ ഭീഷണിപ്പെടുത്താനാ സമ്മര്‍ദ്ദം ചെലുത്താനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി മുഖവിലയ്ക്ക് എടുത്തു. അന്വേഷണത്തോട് സഹകരിക്കാതെ നിയമത്തെ വെല്ലുവിളിക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്നും. ചോദ്യം ചെയയ്‌ലില്‍ ചിരിച്ച് കൊണ്ട് പോലീസിനെ പുച്ഛിക്കുന്നു. ഫോണിന്റെ പാസ് വേഡ് നല്‍കുന്നില്ല ഇതൊക്കെ അന്വേഷണത്തെ ബാധിച്ചു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഒരു ജനപ്രതിനിധിയ്ക്ക് ചേര്‍ന്ന രീതികളല്ല ഇയാളില്‍ നിന്ന് ഉണ്ടായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മുന്‍പ് ഒളിവില്‍ പോയ ഇയാള്‍ക്ക് വമ്പന്മാരുടെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ രാഹുല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും വാദിച്ചു. അതായത് രാഹുല്‍ തലപൊക്കാത്ത വിധത്തില്‍ പ്രോസിക്യൂഷന്‍ വാദം നടത്തി.

രാഹുലിന് ജാമ്യം കിട്ടായതായതോടെ അടൂരിലെ വീട്ടില്‍ തളര്‍ന്ന് അമ്മ. സൈബറിടത്തില്‍ അമ്മയും പെങ്ങളും വേട്ടയാടപ്പെടുന്നു. അതിജീവിതമാര്‍ക്കെതിരെ ഒരു കമന്റ് പോലും വന്നാല്‍ കേസെടുക്കാന്‍ മുട്ടി നില്‍ക്കുന്ന സൈബര്‍ പോലീസ്. രാഹുലിന്റെ അമ്മയും പെങ്ങളും വേട്ടയാടപ്പെടുന്നത് എന്തെ കാണുന്നില്ലേ. അവര്‍ക്ക് നീതി വേണ്ട നിയമം അവര്‍ക്കും ഒരുപോലെ ആയിരിക്കേണ്ടെ. രാഹുല്‍ തെറ്റ് ചെയെതെങ്കില്‍ കുടുംബത്തെ എന്ത് ആക്രമിക്കുന്നുവെന്ന ചോദ്യം ശക്തമാകുന്നു. അടൂരിലെ വീടിന് നേരെ കൂക്കിവിളിയും തെറിവിളിയും. രാത്രിയോ പകലെന്നോ ഇല്ലാതെ വീടിന് നേരെ ചിലരുടെ അസഭ്യവര്‍ഷം. അതായത് ഒരുകൂട്ടം രാഹുല്‍ വിരോധികള്‍ അവിടെ തമ്പടിച്ചിരിക്കുന്നു.

തനിക്ക് കുരുക്കാകുന്ന ഇത്രയും വലിയ തിരിച്ചടി ഉണ്ടായിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതി വളപ്പിലേക്ക് ചിരിച്ചുകൊണ്ടാണ് ഇറങ്ങിയത്. കോടതി മുറിക്കുള്ളില്‍ നടന്നത് സുഖകരമായ കാര്യങ്ങല്ല. കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ വിശദമായ് നോക്കുമ്പോള്‍ നമുക്കത് മനസിലാകും. വിശദമായ് പരിശോധിക്കാം.    

പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍

അതിജീവിതയുടെ കലുഷിതമായ ദാമ്പത്യ ജീവിതത്തില്‍ ആശ്വാസം നല്‍കിക്കൊണ്ടാണ് വിശ്വാസം നേടിയെടുത്ത് പ്രതി ബന്ധം സ്ഥാപിച്ചത്. പൊതുജനമധ്യത്തില്‍ തന്നെ തിരിച്ചറിയുമെന്ന കാരണത്താല്‍ റെസ്റ്റോറന്റിലെ കൂടിക്കാഴ്ച ഒഴിവാക്കി അതിജീവിതയുടെ പേരില്‍ തന്നെ ഹോട്ടല്‍ മുറി എടുക്കാന്‍ പ്രതി നിര്‍ബന്ധിച്ചു.: മുറിയില്‍ പ്രവേശിച്ച ഉടന്‍ പ്രതി ഇരയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. വദനരതിക്കും നിര്‍ബന്ധിച്ചു.

പീഡനത്തെത്തുടര്‍ന്ന് അതിജീവിത ഗര്‍ഭിണിയായെങ്കിലും അത് ഗര്‍ഭഛിദ്രത്തില്‍ കലാശിച്ചു. വിവരമറിഞ്ഞ പ്രതി അതിജീവിതയുടെ സഹോദരിയുടെ വിവാഹം മുടക്കുമെന്നും പിതാവിനെ അപായപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.

പ്രതിഭാഗത്തിന്റെ വാദങ്ങള്‍

ഇരുവരും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള (Consensual) ബന്ധമായിരുന്നു. അതിജീവിത സ്വന്തം പേരിലാണ് മുറി ബുക്ക് ചെയ്തത് എന്നത് ഇതിന് തെളിവാണ്. പരാതി നല്‍കുന്നതില്‍ അമിതമായ കാലതാമസമുണ്ടായി. ബി.എന്‍.എസ്.എസ് (BNSS) പ്രകാരം മൂന്ന് ദിവസത്തിനുള്ളില്‍ ഇര എഫ്.ഐ.എസില്‍ ഒപ്പിട്ടില്ലെന്നും നിര്‍ബന്ധിത വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

ഇര താനുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിലായിരുന്നുവെന്നും അവള്‍ അവിവാഹിതയാണെന്ന ധാരണയിലായിരുന്നു താനെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അമിതമായ താമസം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമര്‍പ്പിച്ചു. ഐ.പി.സി സെക്ഷന്‍ 376 പ്രകാരം ഒരു കുറ്റം രജിസ്റ്റര്‍ ചെയ്തതുകൊണ്ടുമാത്രം അത് പ്രതി കുറ്റക്കാരനാണെന്ന് വിശ്വസിക്കാന്‍ തക്ക കാരണമാകുന്നില്ലെന്നും, പ്രത്യേകിച്ച് ആരോപണങ്ങള്‍ അവിശ്വസനീയവും സമകാലികമായ തെളിവുകള്‍ക്ക് വിരുദ്ധവും മെഡിക്കല്‍ അല്ലെങ്കില്‍ ഫോറന്‍സിക് തെളിവുകളുടെ പിന്തുണയില്ലാത്തതുമാകുമ്പോള്‍ ഇത് പ്രസക്തമാണെന്നും അധിക കാരണങ്ങളായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കൂടാതെ, ഇലക്ട്രോണിക് ആശയവിനിമയമായിരുന്ന എഫ്.ഐ.എസില്‍ (എകട) മൂന്ന് ദിവസത്തിനുള്ളില്‍ ഇര ഒപ്പിട്ടില്ലെന്നും, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 സെക്ഷന്‍ 184(1) പ്രകാരം വിഭാവനം ചെയ്തിട്ടുള്ള ഇരയുടെ നിര്‍ബന്ധിത വൈദ്യപരിശോധന ഈ കേസില്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. 11/01/2026 അര്‍ദ്ധരാത്രി 12.30ന് തന്നെ കസ്റ്റഡിയിലെടുത്തതായും അറസ്റ്റിന്റെ കാരണങ്ങള്‍ ഉടനടി തന്നെ അറിയിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചു.

തിരുവല്ലയിലെ ഹോട്ടലില്‍' ഇര സ്വന്തം പേരിലാണ് മുറി ബുക്ക് ചെയ്തതെന്നും, ഇത് ഹര്‍ജിക്കാരനെ കാണാന്‍ അവള്‍ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്തുവെന്നാണ് കാണിക്കുന്നതെന്നും, ഇത് അവര്‍ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ശക്തമായി വാദിച്ചു.

എതിര്‍വാദം

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ഹര്‍ജിക്കാരന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും, ഹര്‍ജിക്കാരന്റെ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ അവസാനിച്ചതുകൊണ്ട് മാത്രം അന്വേഷണം പൂര്‍ത്തിയായെന്ന് പറയാനാവില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. ഹര്‍ജിക്കാരന്‍ ഒരു നിലവിലുള്ള എം.എല്‍.എ (MLA) ആണെന്നും, സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ ഉള്ള എല്ലാ സാധ്യതകളുമുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എടുത്തുപറഞ്ഞു. ഈ കേസില്‍ ഇരയ്‌ക്കെതിരെ നിലവില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും, ഹര്‍ജിക്കാരനെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ഇരയുടെ ജീവന്‍ അപകടത്തിലാകുമെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ സമാനമായ മുന്‍കാല ചരിത്രവും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പ്രകാരം കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഹര്‍ജിക്കാരന്‍ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ഉള്ള എല്ലാ സാധ്യതയുമുണ്ട്. ഈ കേസിലെ ഇരയ്‌ക്കെതിരെയും, ഹര്‍ജിക്കാരനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് കേസുകളിലെ ഇരകള്‍ക്കെതിരെയും ഹര്‍ജിക്കാരന്റെ പ്രേരണയാല്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. ഹര്‍ജിക്കാരനെ ജാമ്യത്തില്‍ വിടുന്നത് കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും ബോധിപ്പിച്ചു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (3 minutes ago)

മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ ...  (23 minutes ago)

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (34 minutes ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (36 minutes ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (45 minutes ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (1 hour ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (1 hour ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (1 hour ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (1 hour ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (2 hours ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (2 hours ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (2 hours ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (2 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (3 hours ago)

വായു മലിനീകരണം രൂക്ഷം.  (3 hours ago)

Malayali Vartha Recommends