രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടാകുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവര്‍ക്ക് പുറമേ മുസ്‌ലിം വിഭാഗത്തെയും വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുകയാണ്. പുരോഹിതര്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുന്നു. ഇത് പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകേണ്ടതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോട്ടയം ചിങ്ങവനത്ത് ക്‌നാനായ സമുദായ ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
2025 മാത്രം 1,318 വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളെക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കണം. ഈ കെട്ടകാലത്തും കേരളം പ്രത്യാശയുടെ തുരുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണവും ക്രിസ്മസും ഈദുള്‍ ഫിത്തറും എല്ലാം നാടിന്റെ ആഘോഷങ്ങളാണ്. മതങ്ങളുടെ ആഘോഷം മാത്രമല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു വര്‍ഗീയ സംഘര്‍ഷവുമുണ്ടായിട്ടില്ല. ചേരി തിരിഞ്ഞുള്ള പോരാട്ടങ്ങളും കുറഞ്ഞു. നിയമത്തിന്റെ മുന്നില്‍ എല്ലാവരും ഒന്നാണ്. ഈ കാഴ്ചപ്പാട് ആണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























