Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


അൽ ഫലാഹ് മെഡിക്കൽ കോളേജിൽ രോഗികളും ഡോക്ടർമാരും ഉണ്ടായിരുന്നില്ലെന്ന് ഇ.ഡി..കോളേജിന്റെ ലാബിൽ തന്നെയാണ് ചെങ്കോട്ട ഭീകരാക്രമണത്തിന് ഉപയോഗിച്ച ബോംബ് നിർമ്മിച്ചതെന്നും ഇ.ഡി..


ഉമ്മാനേം ഉപ്പാനേം വെട്ടി’ — ഒറ്റപ്പാലത്തെ ഇരട്ടക്കൊല: നാലുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ; വളർത്തുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ..

അൽ ഫലാഹ് മെഡിക്കൽ കോളേജിൽ രോഗികളും ഡോക്ടർമാരും ഉണ്ടായിരുന്നില്ലെന്ന് ഇ.ഡി..കോളേജിന്റെ ലാബിൽ തന്നെയാണ് ചെങ്കോട്ട ഭീകരാക്രമണത്തിന് ഉപയോഗിച്ച ബോംബ് നിർമ്മിച്ചതെന്നും ഇ.ഡി..

19 JANUARY 2026 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്

ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ഇതെല്ലാം റെയില്‍വേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ? പുത്തന്‍ വന്ദേഭാരത് സ്ലീപ്പറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് യാത്രക്കാര്‍

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു

ചെങ്കോട്ട സ്ഫോടനത്തിന്റെ സൂത്രധാരകരുടെ താവളമായ അൽ ഫലാഹ് മെഡിക്കൽ കോളേജിൽ രോഗികളും  ഡോക്ടർമാരും ഉണ്ടായിരുന്നില്ലെന്ന് ഇ.ഡി. കണ്ടെത്തി.  കോളേജിന്റെ ലാബിൽ തന്നെയാണ് ചെങ്കോട്ട ഭീകരാക്രമണത്തിന് ഉപയോഗിച്ച ബോംബ് നിർമ്മിച്ചതെന്നും ഇ.ഡി. കരുതുന്നു. രാജ്യതലസ്ഥാനത്തിന് സമീപം   രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു സർവകലാശാല പ്രവർത്തിക്കുന്നത് ഞ്ഞെട്ടലോടെയാണ് രാജ്യം കേൾക്കുന്നത്. ഇപ്പോഴെങ്കിലും ഇത് കണ്ടെത്തിയില്ലായിരുന്നെങ്കിൽ രാജ്യം വെന്ത് വെണ്ണീറായേനെ. ചെങ്കോട്ട സ്‌ഫോടനത്തിൽ ഉൾപ്പെട്ട ഡോക്ടർമാരുമായി ബന്ധമുള്ള അൽ ഫലാഹ് മെഡിക്കൽ കോളജിൽ ഒട്ടേറെ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി.. കേസുമായി ബന്ധപ്പെട്ട് ഇ.ഡി തയാറാക്കിയ 200 പേജുള്ള റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

 

ആശുപത്രിയിൽ ഡോക്ടർമാരുടെ പേരിൽ വ്യാജ നിയമനങ്ങൾ മുതൽ ചികിത്സയ്ക്കായി എത്തുന്നു എന്ന തരത്തിൽ വ്യാജ രോഗികളും രേഖകളിലുണ്ടെന്നു കണ്ടെത്തി.നാഷനൽ മെഡിക്കൽ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ ക്രമക്കേടുകൾ കോളജിന്റെ നടത്തിപ്പുകാർ ചെയ്തിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 500 കോടി രൂപയുടെ കള്ളപ്പണം ആശുപത്രിയുടെ മറവിൽ വെളുപ്പിച്ചതായും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസ് ഈ മാസം 31ന് കോടതി പരിഗണിച്ചേക്കും.മെഡിക്കൽ കോളജിന്റെ രേഖകളിലുള്ള ഡോക്ടർമാരിൽ മിക്കവരും ഇവിടെ എത്തിയിരുന്നില്ലെന്നും ഡോക്ടർമാരെ നിയമിച്ചതായി വ്യാജരേഖകൾ തയാറാക്കിയതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ആശുപത്രി ജീവനക്കാരിൽ നല്ലൊരു പങ്കും ഫയലുകളിൽ മാത്രമാണുള്ളത്.

അവർ ജോലി ചെയ്യാനായി ആശുപത്രിയിൽ എത്തിയിരുന്നില്ല. ഇതിനു സമാനമായി വ്യാജ രോഗികളെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. നാഷനൽ മെഡിക്കൽ കമ്മിഷന്റെ പരിശോധനയിൽ രോഗികളുടെ എണ്ണം തികയ്ക്കാനായിട്ടായിരുന്നു ഈ തട്ടിപ്പ്.ഫരീദാബാദ്– ആഗ്ര ദേശീയപാതയിൽ വല്ലഭ്ഗഡിൽ നിന്നു തിരിഞ്ഞ് 8 കിലോമീറ്ററോളം ഗ്രാമവഴികളിലൂടെ സഞ്ചരിച്ചാലാണ് അൽ ഫലാഹ് മെഡിക്കൽ കോളജിൽ എത്താനാകുക. ചെങ്കോട്ട സ്ഫോടനത്തിലെ മുഖ്യപ്രതികളായ ഡോക്ടർമാരുമായി ബന്ധമുണ്ടെന്ന കണ്ടെത്തലാണ് അൽ ഫലാഹ് മെഡിക്കൽ കോളജിനെ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാക്കിയത്. സ്ഫോടനമുണ്ടാക്കിയ കാർ 20 ദിവസത്തിലേറെ ക്യാംപസിനുള്ളിൽ പാർക്ക് ചെയ്തിരുന്നുവെന്നും കണ്ടെത്തിയിരുന്നു. 72 ഏക്കർ വിസ്തൃതിയുള്ളതാണ് മെഡിക്കൽ കോളജ് ക്യാംപസ്.

 

അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി, അൽ ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലെ 54 ഏക്കർ ഭൂമി ഉൾപ്പെടെ 139 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സിദ്ദിഖിയും കുടുംബാംഗങ്ങളും സർവകലാശാലയിലും അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു.യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധമുള്ള ഒമ്പത് സ്ഥാപനങ്ങളുമായി സിദ്ദിഖിക്ക് ബന്ധമുണ്ടെന്നും യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകളിലെ കാറ്ററിംഗ്, കാമ്പസിലെ കെട്ടിടങ്ങളുടെ നിർമ്മാണം എന്നിവയ്ക്കുള്ള കരാറുകൾ സിദ്ദിഖിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ നേടിയതായി ആരോപിക്കപ്പെടുന്നു.

 

ഭൂമി ഏറ്റെടുക്കുന്നതിനായി ചാരിറ്റബിൾ ട്രസ്റ്റ് സർവകലാശാല ഫണ്ടുകൾ വകമാറ്റിയതായും ആരോപണമുണ്ട്.ഫരീദാബാദ് വൈറ്റ് കോളർ ഭീകര മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണവുമായി കള്ളപ്പണം വെളുപ്പിക്കൽ കേസ് ബന്ധപ്പെട്ടിരിക്കുന്നു. അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നതോ പഠിക്കുന്നതോ ആയ ഡോക്ടർമാരാണ് ഭീകരവാദക്കേസിൽ ഉൾപ്പെട്ടത്. സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഡോ. മുസമ്മിൽ ഷക്കീലും ഡോ. ​​ഷഹീൻ ഷാഹിദും നവംബർ 10 ന് ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. ഉമർ ഉൻ നബിയും ഇതേ സ്ഥാപനത്തിലാണ് പഠിച്ചത്.നവംബർ 18 ന്, ഫരീദാബാദിലെ സർവകലാശാലയും ദില്ലിയിലെ അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധമുള്ളവരുടെ വസതികളും ഉൾപ്പെടെ 18 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് സിദ്ദിഖി അറസ്റ്റിലായി. വ്യാജ യുജിസി അംഗീകാരത്തിന്റെയും നാക് അക്രഡിറ്റേഷന്റെയും പേരിൽ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സർവകലാശാല 415 കോടി രൂപ കബളിപ്പിച്ചതായി

 

ഇഡി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഫണ്ട് എത്തിയിരിക്കാമെന്നും പറയുന്നു.വ്യാജ നിക്ഷേപ സ്ഥാപനങ്ങൾ സ്ഥാപിച്ച് ആളുകളെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട് 2001 ൽ സിദ്ദിഖി അറസ്റ്റിലായി. ഏകദേശം 7.5 കോടി രൂപ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി. 2004 ൽ, ഇരകൾക്ക് പണം തിരികെ നൽകാമെന്ന് സമ്മതിച്ചതിനെത്തുടർന്ന് ജാമ്യം ലഭിച്ചു.ദൽഹിയിലെ ചെങ്കോട്ട ബോംബ് സ്‌ഫോടനത്തെത്തുടർന്ന് ഫരീദാബാദിലെ ധൗജ് പ്രദേശത്ത് 800-ലധികം പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ തിരച്ചിൽ ആരംഭിച്ചു. അൽ-ഫലാഹ് സർവകലാശാലയിലെ ലബോറട്ടറികൾ ആർ‌ഡി‌എക്സ് അല്ലെങ്കിൽ മറ്റ് നൂതന സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

മുമ്പ് ഇതേ പ്രദേശത്ത് നിന്ന് ഏകദേശം 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ദൽഹി സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം ആഭ്യന്തര മന്ത്രാലയം ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസിക്ക്  കൈമാറിയ പശ്ചാത്തലത്തിലാണ് ഈ പരിശോധനകൾ വ്യാപകമായി നടത്തുന്നത്.ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച് അൽ ഫലാഹ് സർവകലാശാലയിൽ പഠിപ്പിച്ചിരുന്ന കശ്മീരി മെഡിക്കൽ പ്രൊഫസർ ഡോ. മുസമിൽ ഷക്കീലിന്റെ അറസ്റ്റിന് ശേഷമാണ് റെയ്ഡ് ആരംഭിച്ചത്. യൂണിവേഴ്സിറ്റി കാമ്പസിനടുത്തുള്ള ഡോ. മുസമിലിന്റെ വാടക വീട്ടിൽ നിന്ന്360 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെത്തി. ഇതിന് പുറമെ സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ബാറ്ററികൾ, ടൈമറുകൾ, എകെ-56 റൈഫിൾ, ക്രിങ്കോവ് എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിരുന്നു. തുടർന്നാണ് ഡോ. മുസാമിലിനെ അറസ്റ്റ് ചെയ്തത്.

 

ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഇപ്പോൾ സർവകലാശാല ലാബിൽ അന്വേഷണം നടത്തുകയും ലാബ് ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്യുന്നത്.2014-ൽ സ്ഥാപിതമായ അൽ-ഫലാഹ് സർവകലാശാല 2015-ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ  അംഗീകാരം നേടി. അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്വകാര്യ സർവകലാശാല പ്രവർത്തിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിലെ ധൗജിലെ 70 ഏക്കർ കാമ്പസിലാണിത്. NAAC യുടെ ‘എ’ ഗ്രേഡ് അംഗീകാരമുള്ള ഇത് വൈവിധ്യമാർന്ന അക്കാദമിക്, പ്രൊഫഷണൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു.എഞ്ചിനീയറിംഗ്, ടെക്നോളജി, ബിസിനസ് മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, നിയമം, മെഡിസിൻ എന്നിവയിൽ ഇത് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിനു പുറമെ യൂണിവേഴ്സിറ്റിയിൽ ഒരു വലിയ ആശുപത്രിയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റലുകൾ, ജീവനക്കാർക്കും ഡോക്ടർമാർക്കും ഒരു റെസിഡൻഷ്യൽ കോംപ്ലക്സ്, സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന 650 കിടക്കകളുള്ള അൽ-ഫലാഹ് ആശുപത്രിയും കാമ്പസിലുണ്ട്.

 

എന്നാൽ സർവകലാശാല അധ്യാപകനെയടക്കം തീവ്രവാദവുമായി അറസ്റ്റ് ചെയ്തത് വിദ്യാഭ്യാസ സ്ഥാപനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുണ്ട്. ഇതെല്ലാം ഭീകരാക്രമണത്തിന് മറയായാണ് ഉപയാഗിച്ചിരുന്നത്.1997-ൽ ഒരു എഞ്ചിനീയറിംഗ് കോളേജായി ആരംഭിച്ച്, 2014-ൽ ഹരിയാന സര്‍ക്കാരിന്റെ കീഴിൽ സർവകലാശാല പദവി നേടിയ സ്ഥാപനമാണിത്. മികച്ച ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി സ്വയം അവതരിപ്പിച്ച ഈ സർവകലാശാലയുമായി ബന്ധമുള്ള മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് പേരാണ് ഡൽഹി സ്ഫോടനക്കേസിൽ അറസ്റ്റിലായത്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച "വൈറ്റ് കോളർ ഭീകര മൊഡ്യൂൾ" ഈ സർവകലാശാലയെ ഒരു കേന്ദ്രമായി ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് മേല്‍ വിവിധ ഏജന്‍സികളുടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു.

 

മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐയു നടപടി. ഔദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും എഐയുവിന്റെ ലോഗോ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ സര്‍വകലാശാലയോട് നിര്‍ദ്ദേശിക്കുകുയും ചെയ്തിരുന്നു. ഡൽഹി സ്ഫോടനവും അതിന് മുമ്പുള്ള ദിവസങ്ങളിൽ നടന്ന റെയ്ഡുകളിലുമെല്ലാം വാർത്തകളിൽ ഇടംപിടിച്ച പേരുകളിലൊന്നാണ് അൽ ഫലാഹ് യൂനിവേഴ്സിറ്റി. ഹരിയാനയിലെ ഹരീദാബാദിലെ ഈ സർവകലാശാലയിലെ രണ്ട് ഡോക്ടർമാരെ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവർ താമസിച്ചിരുന്ന വീടുകളിൽനിന്നും മറ്റുമായി 2500 കിലോ ഗ്രാമിലധികം സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

 

സ്ഥാപനവുമായി നേരത്തേ ബന്ധമുണ്ടായിരുന്ന മറ്റൊരു ഡോക്ടറാണ് ഡൽഹി സ്ഫോടനത്തിന് കാരണമായ കാർ ഓടിച്ചിരുന്നതെന്നും ഏതാണ്ട് തെളിഞ്ഞിട്ടുണ്ട്. ദിവസങ്ങളായി കനത്ത നിരീക്ഷണത്തിലാണ് ഈ സ്ഥാപനം. തുടർന്ന്  ഈ വിഷയങ്ങളിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. ഭൂപീന്ദർ കൗർ തന്നെ നിലപാട് വ്യക്തമാക്കുന്ന വാർത്താകുറിപ്പ് പുറത്തിറക്കി. അറസ്റ്റിലായ ഡോക്ടർമാരെ തള്ളിപ്പറഞ്ഞ സർവകലാശാല, സംഭവവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും വ്യക്തമാക്കി. ‘‘ഞങ്ങളുടെ രണ്ട് ഡോക്ടർമാരെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തതായി മനസ്സിലാക്കുന്നു. അവരുടെ അക്കാദമിക സംഭാവനകൾക്കപ്പുറം സർവകലാശാലക്ക് അവരുമായി യാതൊരു ബന്ധവുമി​ല്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സർവകലാശാല കാമ്പസിനകത്ത് യാതൊരുതരത്തിലുള്ള സ്ഫോടക വസ്തുക്കളും സൂക്ഷിച്ചിട്ടില്ല.

 

അന്വേഷണ ഏജൻസികൾ കണ്ടെടുത്തതെല്ലാം കാമ്പസുമായി ബന്ധമില്ലാത്ത വീടുകളിലാണ്. എന്നാൽ, തെറ്റിധരിപ്പിക്കുന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഇത് സ്ഥാപനത്തിന്റെ കീർത്തിയെ അവമതിക്കുന്നതിനാണെന്ന് ഞങ്ങൾ സംശയിക്കുന്നു’’ -വി.സി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന നടപടികളിൽ പൂർണ പിന്തുണ നൽകുമെന്നും സർവകലാശാല പ്രസ്താവനയിൽ വ്യക്തമാക്കി. മുസമ്മിൽ ഗനി, ഷഹീൻ സഈദ് എന്നീ ഡോക്ടർമാരാണ് കശ്മീർ പൊലീസ് നടത്തിയ റെയ്ഡിൽ അറസ്റ്റിലായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ നബിക്കും അൽ ഫലാഹുമായി ബന്ധമുണ്ടായിരുന്നു. 2019ലാണ് ഇവിടെ എം.ബി.ബി.എസ് കോഴ്സ് ആരംഭിച്ചത്. 

 

സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷഹീൻ്റെ കാർ സർവകലാശാലയിൽ നിന്നാണ് കണ്ടെത്തിയത്. നിലവിൽ അൽ ഫലാഹ് സർവകലാശാല അന്വേഷണ ഏജൻസികളുടെ കടുത്ത നിരീക്ഷണത്തിലാണ്. സംശയാസ്‌പദമായി കണ്ടെത്തിയ HR 87U9988 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ബ്രെസ കാർ ഷഹീൻ സയീദിനുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇത് കൂടാതെ ഫരീദാബാദിലെ ഖണ്ഡാവലി ഗ്രാമത്തിൽ നിന്ന് DL 10 CK 0458 നമ്പറുള്ള ഒരു ചുവന്ന ഇക്കോസ്‌പോർട് കാറും കണ്ടെത്തിയിരുന്നു. ഡൽഹി സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഡോ. ഉമർ ഉൻ നബിയുമായി ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതുവരെ മൂന്ന് കാറുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഒന്നിലാണ് സ്‌ഫോടനം നടന്നിട്ടുള്ളത്. സര്‍വകലാശാലയ്‌ക്കെതിരേ പ്രചരിക്കുന്നത്

 

തെറ്റിദ്ധരിപ്പിക്കുന്ന കഥകളാണെന്നും ഇത് അപകീര്‍ത്തികരമാണെന്നുമാണ് അല്‍-ഫലാഹ് സര്‍വകലാശാലയുടെ വിശദീകരണം. സര്‍വകലാശാല ക്യാമ്പസിലെ ലാബുകളില്‍ രാസവസ്തുക്കളുടെ നിര്‍മാണമോ സാന്നിധ്യമോ ഇല്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. 2014-ല്‍ അല്‍-ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് സര്‍വകലാശാല സ്ഥാപിതമായത്. താട്ടടുത്തവര്‍ഷം സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരവും ലഭിച്ചു. 1995-ല്‍ പ്രവര്‍ത്തനമാരംഭിച്ച അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റ് 1997-ല്‍ ഒരു എന്‍ജിനിയറിങ് കോളേജാണ് ആദ്യമായി സ്ഥാപിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജ്, ആര്‍ട്‌സ് കോളേജ് തുടങ്ങിയവയും ആരംഭിക്കുകയായിരുന്നു.

 

650 കിടക്കകളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയാണിത്. 200 സീറ്റുകളാണ് എംബിബിഎസിനുള്ളത്. ഏകദേശം 74.5 ലക്ഷം രൂപയാണ് എംബിബിഎസ് കോഴ്‌സിന്റെ ഫീസ്. ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധമുള്ള ഡോ. ഉമര്‍ മുഹമ്മദ്, ഡോ. മുസമ്മില്‍ സയീദ് എന്നിവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പങ്കിട്ടു. ഡോ. ഉമര്‍ മുഹമ്മദ് അന്തര്‍മുഖനായിരുന്നുവെന്നും തന്റെ ക്ലാസുകളില്‍ 'താലിബാന്‍ മാതൃക' നടപ്പിലാക്കിയിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി കേൾക്കുന്നു,  ഇന്ത്യാ ടുഡേയുടെ പ്രത്യേക അന്വേഷണ സംഘം ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഡോക്ടര്‍മാരുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കുവെച്ചിട്ടുള്ളത്. ഡോ. ഉമര്‍ മുഹമ്മദ്, ഡോ. മുസമ്മില്‍ സയീദ് എന്നീ ഡോക്ടര്‍മാര്‍ ഇവിടെ പഠിപ്പിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

 

അതേസമയം, അല്‍ ഫലാഹ് സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണനിലവാരത്തിലുള്ള അതൃപ്തിയും ചില വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ചു. ''പഠിപ്പിക്കുന്നത് മോശമാണ്, സൗകര്യങ്ങള്‍ നല്ലതല്ല, പ്രാക്ടിക്കലുകള്‍ പോലും കൃത്യസമയത്ത് നടത്തുന്നില്ല.'' ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.സര്‍വകലാശാലാ കാമ്പസിന് തൊട്ടുപുറത്ത്, അടുത്തുള്ള ഒരു റെസിഡന്‍ഷ്യല്‍ കോളനിയില്‍, ഡോ. മുസമ്മില്‍ സയീദ് സ്‌ഫോടനത്തിന് മുന്‍പ് രണ്ട് മുറികള്‍ വാടകയ്ക്ക് എടുത്തിരുന്നു. മുറികള്‍ ലഭിക്കുന്നതിനായി അദ്ദേഹം തങ്ങളോട് കള്ളം പറഞ്ഞുവെന്നും പിന്നീട് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ അവ ഉപയോഗിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു. ''സെപ്റ്റംബര്‍ 13-നാണ് മുസമ്മില്‍ ഒരു മുറി എടുക്കാന്‍ എന്റെയടുത്ത് വന്നത്. തനിച്ചാണ് താമസിക്കുന്നതെങ്കില്‍ 1200 രൂപയും കുട്ടികളോടൊപ്പമാണെങ്കില്‍ 1500 രൂപയും ആകും എന്ന് ഞാന്‍ പറഞ്ഞു.

 

മുറി കണ്ട് ഇഷ്ടപ്പെട്ട അയാള്‍ രാത്രി ഒമ്പത് മണിയോടെ എത്തി ലഗേജ് വെച്ചു. അയാളുടെ പേരും ഫോണ്‍നമ്പറും വാങ്ങിയ ശേഷം ഞാന്‍ താക്കോല്‍ കൊടുത്തു. രണ്ട് മാസത്തെ വാടക മുന്‍കൂറായി വെച്ചോളൂ എന്നുപറഞ്ഞ് അയാള്‍ എനിക്ക് 2400 രൂപ തന്നു. അതിനുശേഷം അയാള്‍ തിരികെ വന്നിട്ടില്ല.'' കെട്ടിട ഉടമ പറയുന്നു.ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ എങ്ങനെയാണ് അക്കാദമിക് ജീവിതവുമായി ഇടകലര്‍ന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍  പ്രവര്‍ത്തിച്ചതെന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണ്. അതുകൊണ്ടുതന്നെ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസ് നിരീക്ഷണത്തില്‍ തുടരുകയാണ്. ചെങ്കോട്ട ഭീകരാക്രമണത്തിന്റെ ചുരുളഴിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. അവര്‍ ഭീകരതയ്ക്കാവശ്യമായ സ്‌ഫോടകവസ്തുക്കളും രാസവസ്തുക്കളുമൊക്കെ സംഘടിപ്പിക്കും, ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍. ഇത്തരക്കാരെ വൈറ്റ് കോളര്‍ ഭീകരര്‍ എന്നാണ് വിളിക്കുന്നത്.

 

ഓപ്പറേഷന്‍ സിന്ദൂറിലെ കനത്തനാശം കാരണം പാകിസ്താന്‍ കിഴക്കോട്ടേക്ക് നോക്കുകയാണ്. ഹാഫിസ് സയീദിന്റെ വലംകൈയായ സൈഫുള്ളാ സൈഫ് തന്റെ നേതാവ് 'വെറുതെ ഇരിക്കുകയല്ല, ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ്' എന്ന് പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു. ലഷ്‌കര്‍ ഭീകരര്‍ 'കിഴക്കന്‍ പാകിസ്താനില്‍' സജീവമാണെന്നും ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി കൊടുക്കാന്‍ അവര്‍ തയ്യാറാണെന്നും സൈഫ് പറഞ്ഞു. ഹാഫിസിന്റെ അനുയായി ഇലാഹി നസീര്‍ ഒക്ടോബറില്‍ ബംഗ്ലാദേശില്‍ എത്തുകയും ഇന്ത്യയുടെ അതിര്‍ത്തി ജില്ലകളില്‍ നടന്ന വിവിധയോഗങ്ങളില്‍ ഇന്ത്യാവിരുദ്ധ വികാരം ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.

 

ഒരുപക്ഷേ, ഓപ്പറേഷന്‍ സിന്ദൂറിനെക്കാള്‍ പാകിസ്താനിലെ ഭീകരരെ അലട്ടുന്നത് അവിടെ സ്വൈര്യവിഹാരം നടത്തുന്ന 'അജ്ഞാതരെ'ക്കുറിച്ചുള്ള ഭയമാവണം. 2024-നു ശേഷം ഈ അജ്ഞാതര്‍ വകവരുത്തിയത് രണ്ടുഡസനിലധികം ഭീകരപ്രമുഖരെയാണ്. അവരില്‍ ഹാഫിസ് സയീദിന്റെ വലംകൈ ഖത്തല്‍ സിന്ധി എന്ന സിയാവുര്‍ റഹ്മാനും കാണ്ഡഹാര്‍ വിമാനറാഞ്ചലിനു നേതൃത്വം കൊടുത്തയാളും 2016-ലെ പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനും ലാഹോര്‍ ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ സരബ്ജീത് സിങ്ങിനെ വകവരുത്തിയ ലഷ്‌കര്‍ ഭീകരനുമൊക്കെ പെടും. ഈ വര്‍ഷം ഇതിനകം എട്ട് കൊലപാതകങ്ങള്‍ നടന്നു കഴിഞ്ഞു. ലോകത്തിന്റെ പേടിസ്വപ്നമായ ഭീകരനേതാക്കള്‍ക്ക് മുട്ടിടിക്കുന്ന കാലം. ഈ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്താനും ഭീകരരും ആരോപിക്കുന്നു. അടിസ്ഥാനരഹിതമെന്ന് ഇന്ത്യയും. പാകിസ്താനിലെ സാഹചര്യങ്ങള്‍ മാറിമറിയുകയാണ്.

 

സാധാരണ യുദ്ധത്തില്‍ തോറ്റാല്‍ തൊപ്പിതെറിക്കുകയാണ് പതിവെങ്കില്‍ പാകിസ്താനില്‍ തോറ്റ സൈനികമേധാവി അസിം മുനീര്‍ ഫീല്‍ഡ് മാര്‍ഷലായി അവരോധിക്കപ്പെടുകയായിരുന്നു. ഷഹബാസ് ഷെരീഫാണ് പ്രധാനമന്ത്രിയെങ്കിലും ശരിക്കുള്ള അധികാരം മുനീറിലെത്തിയിട്ട് മാസങ്ങളായി. ഇപ്പോഴിതാ ഭരണഘടനയില്‍ ഭേദഗതി വരുത്തി മുനീറിനെ രാജ്യത്തിന്റെ സംയുക്ത സേനാമേധാവിയാക്കാന്‍  പോവുകയാണ്. അഫ്ഗാനിസ്താനുമായും തെഹ്‌രീക്കെ താലിബാനുമായും  ബലൂച് ലിബറേഷന്‍ ആര്‍മിയുമായും  പൊരുതിനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന പാകിസ്താന്‍ പട്ടാളം ശ്രമിക്കുന്നത് ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങളില്‍ കൂടി ജനശ്രദ്ധ തിരിക്കുകയും ചെറിയതോതിലെങ്കിലും ജനപ്രീതി പിടിച്ചു പറ്റാനുമാവാം. 

 

ആയിരം മുറിവുകളുണ്ടാക്കി ഇന്ത്യയുടെ ശക്തി ചോര്‍ത്തുക എന്ന പാക് തന്ത്രത്തിന് രൂപം കൊടുത്തത് മുന്‍ പ്രസിഡന്റ് സിയാ ഉള്‍ ഹഖ് ആയിരുന്നു. പഞ്ചാബിലും കശ്മീരിലും ഒരുകാലത്ത് ഈ തന്ത്രം വിജയകരമായി പരീക്ഷിക്കപ്പെട്ടു. നേരിട്ടുള്ള യുദ്ധത്തില്‍ ജയിക്കാന്‍ ഒരു സാധ്യതയും ഇല്ലെന്ന് നന്നായറിയുന്ന പാകിസ്താന് ഈ നിഴല്‍ യുദ്ധമാണ് സാമ്പത്തികമായി ലാഭകരവും. രണ്ടാംവരവില്‍ താലിബാന്‍ അനിസ്ലാമികമായി പ്രഖ്യാപിച്ചതോടെ അഫ്ഗാനിസ്താനില്‍ കറുപ്പുകൃഷി നിലച്ചു. പാക് പട്ടാളം അത് ബലൂചിസ്താനിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്താനില്‍ ഉണ്ടാക്കിയിരുന്നതിന്റെ പലമടങ്ങാണ് ബലൂചിസ്താനിലെ കറുപ്പ് ഉല്‍പ്പാദനമെന്നും അതുകാരണം അന്താരാഷ്ട്ര കമ്പോളത്തില്‍ കറുപ്പിന്റെയും ഹെറോയിന്റെയും വിലയിടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍നിന്നുള്ള ലാഭത്തിന്റെ വിഹിതമാണ് ഭീകരകൃഷിക്ക് പാക് പട്ടാളം ചെലവാക്കുന്നതത്രെ.  

 

ഏതായാലും അൽ ഫലാഹ് മെഡിക്കൽ കോളജ് പോലുള്ള പേപ്പർ സ്ഥാപനങ്ങൾ ഇന്ത്യയുടെ സമാധാനത്തിന് നേരേ ചോദ്യം ചിഹ്നമായി മാറുമ്പോൾ ഇത്തരം സ്ഥാപനങ്ങൾ ഇന്ത്യയിൽ ഇനിയുമുണ്ടോ എന്ന അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...  (19 minutes ago)

ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്  (1 hour ago)

AL Falah universityഇത്തരം സ്ഥാപനങ്ങൾ ഇന്ത്യയിൽ ഇനിയുമുണ്ടോ  (1 hour ago)

ഉമ്മാനേം ഉപ്പാനേം വെട്ടി’ — ഒറ്റപ്പാലത്തെ ഇരട്ടക്കൊല: നാലുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ; വളർത്തുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ..  (2 hours ago)

Rahul-Mamkoottathil- സെഷൻസ് കോടതിയിലും ഇന്ന് തീപാറും  (5 hours ago)

അവൻ അങ്ങനെ ഒന്നും ചെയ്യില്ല സാറേ ..നെഞ്ച് പൊട്ടി കരഞ്ഞ് ദീപക്കിന്റെ ഉറ്റവർ; എന്റെ പൊന്നു മുത്തേ നീ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് കരഞ്ഞ് അമ്മ; അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്ക  (6 hours ago)

ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ  (8 hours ago)

ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം  (9 hours ago)

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം  (9 hours ago)

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി  (16 hours ago)

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്  (16 hours ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച കുഞ്ഞിന്റെ കയ്യില്‍ 3 പൊട്ടല്‍  (17 hours ago)

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്  (17 hours ago)

ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി  (17 hours ago)

Malayali Vartha Recommends