കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്

എറണാകുളം കോതമംഗലം തലക്കോട് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ബസ് പൂര്‍ണമായും കത്തിനശിച്ചു. കോട്ടപ്പടി ഭാഗത്ത് നിന്ന് വരികയായിരുന്നു ബസ്.
വിവാഹചടങ്ങിന് പോയി തിരിച്ചുവരുകയായിരുന്ന ശാന്തന്‍പാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്.
https://www.facebook.com/Malayalivartha
























