ഉമ്മാനേം ഉപ്പാനേം വെട്ടി’ — ഒറ്റപ്പാലത്തെ ഇരട്ടക്കൊല: നാലുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ; വളർത്തുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ..

പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. മകളായ സുല്‍ഫിയത്തിന്‍റെ നാലുവയസ്സായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. അര്‍ധരാത്രി 12ഓടെയാണ് സംഭവം. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നാലുവയസ്സുകാരനുമായി സുല്‍ഫിയത്ത് ഓടിരക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ കാണുകയായിരുന്നു. ഇതോടെ കൊലപാതക വിവരം ഉള്‍പ്പെടെ പുറത്ത് വരുകയായിരുന്നു.
രണ്ട് പേരെയും കൊലപ്പെടുത്തിയത് ദമ്പതികളുടെ വളര്‍ത്തുമകളുടെ ഭര്‍ത്താവാണ്. ഒറ്റപ്പാലത്തെ നടുക്കിയ ഈ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തേക്ക് വരുമ്പോൾ, കുടുംബ പ്രശ്നങ്ങളാണ് ഇതിലേയ്ക്ക് നയിച്ചതെന്ന് വിവരണബാബ് പുറത്ത് വരുന്നത്. സംഭവം പേരക്കുട്ടിയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തിനിടെയെന്ന പ്രാഥമിക നിഗമനത്തില്‍ ആണ് പോലീസ് എത്തി നിൽക്കുന്നത്.
കൊല്ലപ്പെട്ട ദമ്പതികളായ നസീറിന്റെ സുഹറയുടെയും മകളുടെ ഭര്‍ത്താവ് പൊന്നാനി സ്വദേശി റാഫിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞുകഴിയുകയാണ്.
ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്. മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് ഇന്നലെ റാഫി ഒറ്റപ്പാലത്ത് എത്തിയത്. ഭാര്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ സ്ഥലത്തെത്തിയത്.
https://www.facebook.com/Malayalivartha






















