അവൻ അങ്ങനെ ഒന്നും ചെയ്യില്ല സാറേ ..നെഞ്ച് പൊട്ടി കരഞ്ഞ് ദീപക്കിന്റെ ഉറ്റവർ; എന്റെ പൊന്നു മുത്തേ നീ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് കരഞ്ഞ് അമ്മ; അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി വീട്ടുകാർ

അവൻ അങ്ങനെ ഒന്നും ചെയ്യില്ല സാറേ ..നെഞ്ച് പൊട്ടി കരഞ്ഞ് ദീപക്കിന്റെ ഉറ്റവർ.... എന്റെ പൊന്നു മുത്തേ നീ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് കരഞ്ഞ് 'അമ്മ ... സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നെഞ്ച് പൊട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് വീട്ടുകാർ . വിഷയത്തിൽ രാഹുൽ ഈശ്വർ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;-
ദീപക് അതിജീവിതൻ ആയില്ല. വീണു പോയി. തകർന്നു പോയി. 2 ആൺ മക്കൾ ഉള്ള ഒരു അച്ഛൻ ഒരു മകന്റെ അച്ഛനായ ശ്രീ പിണറായിയോട് അഭ്യർത്ഥിക്കുകയാണ്. ശ്രീ പിണറായി വിജയൻ നമ്മൾ ആരും ദൈവത്തെ ഓർത്തു ദീപകിന്റെ ആത്മഹത്യയെ വർഗീയവത്കരിക്കരുത്, രാഷ്ട്രീയവത്കരിക്കരുത്. (അതിനുള്ള Space കൊടുക്കരുത്). ഈ വിഷയത്തിൽ CM സഖാവ് ശ്രീ പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തണം, നിലപാട് എടുക്കണം എന്ന് അഭ്യർഥിക്കുന്നു.... മുഖ്യമന്ത്രിയെ അഡ്രസ് ചെയുന്നത് അദ്ദേഹം "നമ്മുടെ മുഖ്യമന്ത്രിയാണ്" എന്നുള്ളത് കൊണ്ടാണ്. (അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് ബഹുമാനത്തോടെ വിയോജിക്കുമ്പോഴും).
ദീപക് എന്ന യുവാവിനെ "വ്യാജ പരാതി വീഡിയോ കൊന്നിട്ട്" 1 ദിവസമായി, ദീപക് ആത്മഹത്യ ചെയ്തതിൽ അദ്ദേഹത്തിന്റെ കുടുംബം അത്രയധികം വേദനയിൽ ആണ്. എന്റെ വീട്ടിൽ 2 ആൺ മക്കൾ ഉണ്ട്, നമ്മുടെ മകൻ, സഹോദരൻ, അച്ഛൻ... ജീവിതം നശിക്കുന്നതിൽ നിന്ന് ഒരു വ്യാജ പരാതി അകാലത്തിൽ മാത്രമാണ്. മുഖ്യമന്ത്രിക്ക് ഞാൻ പരാതി അയച്ചിട്ടുണ്ട്. Love You to the Moon & back എന്നൊന്നും എഴുതിയ Cup ന്റെ ഫോട്ടോ എടുത്തു പ്രോത്സാഹിപ്പിക്കേണ്ട. ഒരു അനോശോചനം ഫേസ്ബുക്കിൽ കുറിച്ചൂടെ സഖാവെ. ദീപക് അതിജീവിതൻ ആയില്ല, വ്യാജ പരാതി അതിജീവിച്ചില്ല .. വീണു പോയി പുരുഷനാണെങ്കിലും മനുഷ്യനല്ലേ, സഖാവിനു ഒരു അനുശോചനം പറഞ്ഞുകൂടേ ?
https://www.facebook.com/Malayalivartha



















