രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ.. കോടതിയുടെ നിലപാട് രാഹുലിന് നിർണ്ണായകമാകും..ജയിൽവാസം തുടരുമോ..?

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി. ബലാൽസംഗ കേസിൽ പാലക്കാട് എംഎൽഎ അറസ്റ്റിൽ ആയിട്ട് ഒരാഴ്ച പിന്നിടുന്നു.
ജില്ലാ സെഷൻസ് കോടതിയുടെ നിലപാട് രാഹുലിന് നിർണ്ണായകമാകും. .സെഷൻസ് കോടതി എന്നത് ഒരു ജില്ലയിലെ പരമോന്നത ക്രിമിനൽ കോടതിയും ഗുരുതരമായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനുള്ള ആദ്യ കോടതിയുമാണ്. അതായത് ഏഴ് വർഷത്തിൽ കൂടുതൽ തടവ്, ജീവപര്യന്തം അല്ലെങ്കിൽ വധ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ട്.പത്തനംതിട്ട സെഷൻസ് കോടതിയിൽ നിന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനിടയിൽ കൂടുതൽ പരാതികൾ വന്നാൽ രാഹുലിന് വാൻ തിരിച്ചടിയാകും. അതീവ ഗുരുതരമായ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത് .
അതുകൊണ്ട് ജാമ്യം കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ് അങ്ങനെ വന്നാൽ രാഹുലിന് ഇനിയും ജയിൽ വാസം തന്നെയായിരിക്കും .ഈ നടപടി ക്രമങ്ങളിലെ വീഴ്‌ച എന്നൊക്കെ ടി പി സെൻകുമാർ ഒക്കെ ചൂണ്ടി കാണിച്ചിട്ടുണ്ട് പക്ഷെ പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരം അങ്ങനെയല്ല കാര്യങ്ങൾ എന്ന് പുതിയ നിയമ വിദഗ്ധർ അടക്കം ചൂണ്ടി കാട്ടിയിരുന്നു . ഇലക്ട്രോണിക് signature പരാതിയിൽ ഉണ്ട് . നേരിട്ടുള്ള മൊഴിയെടുപ്പ് ഇൻ പേഴ്സൺ മൊഴിയെടുപ്പ് നടന്നിട്ടില്ല പക്ഷെ അതിനുള്ള കാര്യങ്ങൾ പുരോഗമിക്കുന്നുണ്ട് .
ഹൈക്കോടതിയിൽ രണ്ടു കേസുകൾ സമാനയ്മ സവഭാവത്തിൽ ഉള്ള സമാനമായ പാറ്റേണിലുള്ള കേസുകൾ കോടതിയിൽ ഉണ്ട് എന്നിരിക്കെ എളുപ്പമാകുമോ രാഹുലിന് നിയമ പോരാട്ടം . പുതിയ bns ആക്ട് പ്രകാരമാ ഇപ്പോഴും ചില തർക്കങ്ങൾ ഉണ്ട് . ഇമെയിൽ പരാതി ഡിജിറ്റൽ തെളിവായി തന്നെ പരിഗണിച്ചു കൊണ്ട് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട് . അന്വേഷണവുമായി സഹകരിക്കുന്നില്ല . അറസ്റ് മെമ്മോയിൽ ഒപ്പിടുന്നില്ല . മറ്റൊന്ന് ഹാബിറ്റൽ ഒഫൻഡർ ആണ് . ഇതിനു മുൻപ് 3 പരാതികൾ രണ്ടു കേസുകൾ നിലവിൽ ഉണ്ട് ഇത് കൂടാതെ കേസ് എടുത്തിട്ടില്ല എങ്കിലും പത്തിലധികം പ്രതികൾ ഉണ്ട് .
അത് കോടതിയെ ബോധിപ്പിച്ചു . വേണമെങ്കിൽ ഹൈക്കോടതിയിൽ പോകാം എന്നവർക്ക് നേരത്തെ നിയമോപദേശം ഉണ്ടയായിരുന്നു പക്ഷെ സെഷൻ കോടതിയെ ആണ് സമീപിക്കാൻ ഒരുങ്ങുന്നത് . അതിനു പാരലലായി അന്വേഷ സംഘവും പ്രോസിക്യൂഷനുംചില നടപടികൾ കൂടി നടത്തുന്നുണ്ട് .എന്തൊക്കെയാണ് സെഷൻ കോടതിയിൽ രാഹുലിന്റെ അഭിഭാഷകൻ വായിക്കാൻ പോകുന്നത് അതിന് തടയിടാനുള്ള നീക്കങ്ങൾ ആണ് sit യുടെ ഭാഗത്ത് നിന്ന് നടക്കുന്നത് . അതിൽ പ്രധാനപ്പെട്ടത് 164 രഹസ്യ മൊഴി ഓൺലൈൻ ആയി രേഖപ്പെടുത്താനുള്ള അപേക്ഷ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണയിൽ വന്നിട്ടുണ്ട് .
മജിസ്രേട്ട് കോടതി ഉടൻ തന്നെ അത് ഹൈകോടതിയിലേക്ക് കൊടുക്കും ഹൈക്കോടതിയാണ് അതിൽ ഒരു തീരുമാനം എടുക്കേണ്ടത് . മാങ്കൂട്ടത്തിൽ എംഎൽഎ മൂന്നാമത്തെ പരാതിക്കാരിയെ ബലാൽസംഗം ചെയ്തുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. രാഹുലിൻറെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. ശാരീരികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന രാഹുലിൻറെ വാദം കോടതി തള്ളി. പരാതിക്കാരി വിവാഹിതയാണെന്ന് അറിയില്ലായിരുന്നുവെന്ന നിലപാടും നിരാകരിച്ചു. പ്രതിക്കെതിരായ ആരോപണങ്ങൾ അതീവഗുരുതരമാണെന്ന് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് നിരീക്ഷിച്ചു
https://www.facebook.com/Malayalivartha



















