കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം തുടങ്ങി പ്രളയം ബാധിച്ച കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതമാണ് വിതരണം ചെയ്തത്

കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം തുടങ്ങി. 14 ജില്ലകളിലായി 3,91,494 കുടുംബങ്ങള്‍ക്ക് 242.73 കോടിരൂപയാണ് വിതരണം ചെയ്യുന്നത്. ഓരോ കുടുംബത്തിനും നല്‍കുന്ന തുകയില്‍ 6,200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് നല്‍കുന്നത്. ജില്ലാ കലക്ടര്‍മാര്‍ക്കാണ് വിതരണത്തിന്റെ ചുമതല.
ജില്ല തിരിച്ചുള്ള കുടുംബങ്ങളുടെ എണ്ണം ഇങ്ങനെ
തിരുവനന്തപുരം 356 (0.22 കോടി)
കൊല്ലം 3998 (2.48 കോടി)
പത്തനംതിട്ട 33841(20.98 കോടി)
ആലപ്പുഴ 76610(47.5 കോടി)
കോട്ടയം 40120(24.87 കോടി)
ഇടുക്കി 10630(6.59 കോടി)
എറണാകുളം 158835(98.48 കോടി)
തൃശൂര്‍ 52167(32.34 കോടി)
പാലക്കാട് 626(0.39 കോടി)
മലപ്പുറം 6918(4.29 കോടി)
കോഴിക്കോട് 468(0.29 കോടി)
വയനാട് 6792(4.21 കോടി)
കണ്ണൂര്‍ 120(0.07 കോടി)
കാസര്‍ഗോഡ് 13(0.01 കോടി)
ക്യാംപില്‍ കഴിഞ്ഞിരുന്ന ദുരിതബാധിതര്‍ക്കു നല്‍കുമെന്നു പ്രഖ്യാപിച്ച 10,000 രൂപ കൈമാറാന്‍ വൈകുന്നതു വിവാദമായിരുന്നു. താലൂക്ക് തലത്തില്‍ ദുരിതബാധിതരുടെ അക്കൗണ്ട് വിവരങ്ങള്‍ ക്രോഡീകരിക്കല്‍ പൂര്‍ത്തിയാകാത്തതിനാലാണു വിതരണം വൈകുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. ബാങ്ക് വിവരങ്ങള്‍ സൂക്ഷ്മതയോടെ രേഖപ്പെടുത്തേണ്ടതിനാലാണു താമസമെന്നു താലൂക്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















