പ്രളയക്കെടുതിയിൽ പെട്ടുപോയ കേരളത്തിന് കൈത്താങ്ങായി 7 കോടി രൂപ നല്‍കി കുടുംബശ്രീ... സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

പ്രളയക്കെടുതിയിൽ പെട്ടുപോയ കേരളത്തിന് കൈത്താങ്ങായി 7 കോടി രൂപ നല്‍കി കുടുംബശ്രീ. സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഫണ്ട് ശേഖരണത്തോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രണ്ട് ലക്ഷത്തിലധികം വരുന്ന കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ സേവനം നല്‍കി. ഒരു ലക്ഷത്തിലധികം വീടുകളാണ് കുടുബശ്രീ പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്.
അതോടൊപ്പം വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലും, മറ്റുമുള്ള പ്രളയബാധിതരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലേഴ്‌സിന്റെ നേതൃത്വത്തില്‍ 16361 പേര്‍ക്ക് കൗണ്‍സിലിംഗും നല്‍കി. തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീനാണ് ചെക്ക് കൈമാറിയത്. മന്ത്രിക്ക് പുറമേ, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡോ.ടി.എന്‍ സീമ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha






















