Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിലെ സുപ്രധാനവിധി ഇന്ന് വരാനിരിക്കെ മണ്ഡല -മകര വിളക്ക് കാലത്തെ തീർത്ഥാടനത്തെപ്പറ്റി ചർച്ച ചെയ്യാൻ സർവ്വ കക്ഷി യോഗത്തിനുള്ള സാധ്യത വർധിക്കുന്നു; തീർഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നതതല അവലോകനയോഗം ഇന്ന് വൈകീട്ട്

13 NOVEMBER 2018 10:30 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളും പ്രതിഷേധവും കടുത്ത സാഹചര്യത്തിൽ മണ്ഡല -മകര വിളക്ക് കാലത്തെ തീർത്ഥാടനത്തെപ്പറ്റി ചർച്ച ചെയ്യാൻ സർവ്വ കക്ഷി യോഗത്തിനുള്ള സാധ്യത വർധിക്കുന്നു.

വിഷയത്തിൽ സർക്കാരിന്റെ സ്ഥിരീകരണമില്ലെങ്കിലും യോഗത്തിനുള്ള സാധ്യത ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ തള്ളിയില്ല. ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്ന 49 ഹർജികളിലെ വിധി വന്നശേഷം യോഗത്തെപ്പറ്റി തീരുമാനമുണ്ടാകും. 27-ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ സർക്കാർ നീക്കത്തിനു പ്രസക്തിയേറെയാണ്.

യുവതീപ്രവേശന വിധി വന്ന പിന്നാലെ തുലാമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനും നടതുറന്നപ്പോഴും സർക്കാരിന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു സന്നിധാനത്തെ പ്രതിഷേധം. തീർഥാടനത്തിനു മുമ്പ്, ദർശനത്തിന് യുവതികൾ എത്തില്ലെന്നാണ് ബോർഡും സർക്കാരും കണക്കുകൂട്ടിയിരുന്നത്

വിധി നടപ്പാക്കാനാണ് സുപ്രീംകോടതി ഇന്ന് നിർദേശിക്കുന്നതെങ്കിൽ അടുത്ത തീർഥാടനം അത്ര സുഗമമാകില്ല. ഇതുകൂടി കണക്കിലെടുത്താണ് സർവകക്ഷി യോഗത്തിലൂടെ സമവായം ആകാമെന്ന ചിന്ത സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.അങ്ങനെയൊന്ന് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഭാവിയിൽ ഉണ്ടായിക്കൂടെന്നില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചത്.

ആദ്യംതൊട്ടേ പ്രതിപക്ഷം സർവകക്ഷിയോഗം വിളിച്ച് സമവായമുണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നതാണെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. യോഗം നടന്നിരുന്നെങ്കിൽ ശബരിമലയിലെ സ്ഥിതി ഇത്ര വഷളാകില്ലായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു. വൈകിയാണെങ്കിലും യോഗം നടത്തുന്നത് പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കുമെന്നാണ് കണക്കുകൂട്ടൽ.

രണ്ടുമാസത്തിലേറെ നീളുന്ന തീർഥാടനത്തിന് നട തുറക്കുന്നത് വെള്ളിയാഴ്ച വൈകീട്ടാണ്. വിധി നടപ്പാക്കേണ്ടി വന്നാൽ വെള്ളിയാഴ്ച മുതൽ രണ്ടുമാസം സർക്കാരിനും ദേവസ്വം ബോർഡിനും കടുത്ത പരീക്ഷണങ്ങളുടെ നാളുകളായിരിക്കും. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്ന രണ്ടുദിവസം പോലും സ്ഥിതി പോലീസിന്റെ കൈകളിൽ സുരക്ഷിതമായിരുന്നില്ല.

തീർഥാടനത്തിരക്ക് തീരെ കുറവുള്ള ദിവസങ്ങളായിരുന്നിട്ടും നിരോധനാജ്ഞ ഉണ്ടായിരുന്നിട്ടു പോലും സന്നിധാനത്തിന്റെ നിയന്ത്രണം പോലീസിൽനിന്നു വഴുതിപ്പോയിരുന്നു . മണ്ഡല-മകരവിളക്ക് തീർഥാടനത്തിനെത്തുന്ന ആയിരക്കണക്കിനു തീർഥാടകരെ ഇതുപോലെ നിയന്ത്രിക്കുക അസാധ്യമാണ് . എന്നാൽ ഒരു തീർഥാടനക്കാലം മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിക്കാനുമാകില്ല. ഇക്കാര്യങ്ങളൊക്കെ സർവകക്ഷിയോഗത്തിൽ ചർച്ചയാകും.

കോടതിവിധി കൈകാര്യംചെയ്ത രീതി നിയമസഭാ സമ്മേളനത്തിൽ പ്രതിഷേധമുയർത്തും. ഇതിനു തടയിടാനും സർവകക്ഷിയോഗത്തിലൂടെ സർക്കാരിനു കഴിയും. തീർഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നതതല അവലോകനയോഗം ഇന്ന് വൈകീട്ട് നടക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (21 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends