പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇനി തലസ്ഥാനത്തെ വാടകക്കാരൻ. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഇരുനില വാടക മന്ദിരത്തിലേക്കാണ് താമസം മാറിയിരിക്കുന്നത്. മരുമകന്‍ മുഹമ്മദ് റിയാസാണ് ഈ വീട് വാടകയ്ക്ക് തരപ്പെടുത്തിയത്.ഭരണം മാറിയതോടെ മകള്‍ വീണയാണ് വാടകവീട് തപ്പിയിറങ്ങിയത്. കുറവന്‍കോണത്ത് ഉള്‍പ്പെടെ പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു. മകള്‍ വീണയാണ് ഈ വീട് തിരഞ്ഞെടുത്തത്. പിണറായിക്ക് പ്രഭാത നടത്തത്തിനുള്ള സൗകര്യമടക്കം പരിഗണിച്ചാണിത്.
പിണറായിയുടെ ഏറ്റവും പ്രിയപ്പെട്ട ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ റോബിനെ ഇവിടെ കൊണ്ടുവന്നു.? ക്ലിഫ് ഹൗസിലുണ്ടായിരുന്ന വെച്ചൂര്‍ പശുവിനെയടക്കം ഇങ്ങോട്ടേക്ക് കൊണ്ടുവരുമെന്നാണ് സൂചന.ബേക്കറി ജംഗ്ഷനില്‍ റിസര്‍വ് ബാങ്കിനു പിന്നിലുള്ള നിംസ് മൈക്രോ ഹോസ്പിറ്റല്‍ വളപ്പിലാണ് ഇരുനില വാടക വീട്. നിംസ് മൈക്രോ ഹോസ്പിറ്റലിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. വീട്ടു നമ്പര്‍ യു-21786. വീടിന് മുകളിലും താഴെയുമായി 4500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്.ഡല്‍ഹിയില്‍ പൊളിറ്ര് ബ്യൂറോ യോഗത്തിനുശേഷം ഇന്നലെ രാത്രി ഏഴരയോടെ
തലസ്ഥാനത്ത് മടങ്ങിയെത്തിയ പിണറായി നേരെ വാടക വീട്ടിലേക്കാണ് പോയത്. ഒപ്പം ഭാര്യ കമല, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്നിവരുമുണ്ടായിരുന്നു.മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ എ.എ.റഷീദ് എന്നിവര്‍ പിണറായിയെ സ്വീകരിച്ചു. വീടിന്റെ സുരക്ഷയ്ക്ക് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുണ്ട്.മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ പിണറായിക്ക് താമസിക്കാന്‍ എ.കെ.ജി സെന്ററിന് സമീപത്തെ ചിന്ത പബ്‌ളിക്കേഷന്‍ മന്ദിരത്തിലെ രണ്ട് ഫ്‌ലാറ്റുകള്‍ സജ്ജീകരിച്ചിരുന്നു.
എന്നാല്‍, വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൂട്ടാനായി വാടക വീട് തിരഞ്ഞെടുക്കുകയായിരുന്നു. ക്ലിഫ് ഹൗസില്‍ നിന്നുള്ള വീട്ടു സാമഗ്രികള്‍ ഇന്നലെ രാവിലെ ഇവിടേക്ക് മാറ്റിയിരുന്നു.പിണറായി താമസം മാറിയതോടെ പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന അഭ്യൂഹം ശക്തമായി. പക്ഷെ ഇപ്പോഴും ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.
https://www.facebook.com/Malayalivartha
























