പോലീസ് സന്നാഹത്തിനും മേലെ സന്നിധാനത്തിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കി സൂപ്പര്‍ ഡി.ജി.പി. ചമഞ്ഞ തില്ലങ്കേരി പോലീസിന്റെ മൈക്ക് ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ അടക്കിനിര്‍ത്തി സര്‍ക്കാരിനു തിരിച്ചടിയായതിന് പിന്നാലെ സന്നിധാനത്തു നിയോഗിച്ച വനിതാ പോലീസുകാരുടെ ജനനത്തീയതി രേഖകള്‍ ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരിക്കു കാട്ടിക്കൊടുത്ത കൊല്ലം പോലീസ് കമ്മിഷണര്‍ പി.കെ. മധുവിന്റെ കസേര തെറിക്കാൻ സാധ്യത...

തില്ലങ്കേരിക്ക് പതിനെട്ടാംപടിയില്‍നിന്ന് പ്രസംഗിക്കാന്‍ അവസരമൊരുക്കിയതും വനിതാ പോലീസുകാരുടെ ജനനതീയതി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ അവസരമൊരുക്കിയതും വീഴ്‌ചയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. തില്ലങ്കേരിക്കു പോലീസിന്റെ മൈക്ക് കൈമാറിയതും പതിനെട്ടാംപടിയില്‍ നിന്നു സംസാരിക്കാന്‍ അവസരമൊരുക്കിയതും വനിതാ പോലീസുകാരുടെ ജനനത്തീയതി രേഖ പരിശോധിക്കാന്‍ നല്‍കിയതും വീഴ്‌ചകളുടെ പട്ടികയിലുണ്ട്.
പി.കെ. മധു, എസ്.പി: വി. അജിത്ത് എന്നിവര്‍ക്കായിരുന്നു സന്നിധാനത്തിന്റെ നിയന്ത്രണം. നടപടി വരുന്നതു മധുവിനെതിരേ. ചിത്തിര ആട്ടവിശേഷദിനത്തില്‍ സന്നിധാനത്തു നിയോഗിച്ച വനിതാ പോലീസുകാരുടെ ജനനത്തീയതി രേഖകള്‍ ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരിക്കു കാട്ടിക്കൊടുത്ത കൊല്ലം പോലീസ് കമ്മിഷണര്‍ പി.കെ. മധുവിന്റെ കസേര തെറിച്ചേക്കും. അഭൂതപൂര്‍വമായ പോലീസ് സന്നാഹത്തിനും മേലെ സന്നിധാനത്തിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കി സൂപ്പര്‍ ഡി.ജി.പി. ചമഞ്ഞ തില്ലങ്കേരി പോലീസിന്റെ മൈക്ക് ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ അടക്കിനിര്‍ത്തിയത് സര്‍ക്കാരിനു തിരിച്ചടിയായിരുന്നു. അന്നാണു സന്നിധാനത്ത് ആദ്യമായി വനിതാ പോലീസിനെ വിന്യസിച്ചത്.
15 പേരും 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആചാരഘംഘനം എന്ന വിവാദം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 15 പേരുടെയും ജനനത്തീയതി പരിശോധിക്കാന്‍ "സൗഭാഗ്യം" കിട്ടിയെന്നും 50 വയസ് കഴിഞ്ഞെന്നുറപ്പിക്കാന്‍ കഴിഞ്ഞെന്നും കോഴിക്കോട് വിശ്വാസസംരക്ഷണ സമ്മേളനത്തില്‍ തില്ലങ്കേരി പരിഹാസപൂര്‍വം വെളിപ്പെടുത്തി. ഹിന്ദുസമൂഹത്തിന്റെ സംഘടിതശക്‌തിയുടെ തെളിവായി ഇതിനെ അവതരിപ്പിച്ചതു സര്‍ക്കാരിനും പോലീസിനും നാണക്കേടായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാവിലെ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോടു വിശദീകരണം തേടി.
ബെഹ്‌റ തൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍. അജിത് കുമാറിനോടു റിപ്പോര്‍ട്ടാവശ്യപ്പെട്ടു. അതോടെയാണ് സന്നിധാനത്തു പോലീസിനു വീഴ്‌ചയുണ്ടായെന്ന് ഇന്റലിജന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വന്നത്.
https://www.facebook.com/Malayalivartha























