Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സാലറി ചലഞ്ച്... ദുരിതാശ്വാസനിധിയിലേക്ക് പെന്‍ഷന്‍കാര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാമെന്ന് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു

13 NOVEMBER 2018 08:21 AM IST
മലയാളി വാര്‍ത്ത

സാലറി ചലഞ്ചിലെ തിരിച്ചടിയുടെ വെളിച്ചത്തില്‍ പെന്‍ഷന്‍ ചലഞ്ചില്‍ ഒരു മാസത്തെ തുക നല്‍കണമെന്ന നിര്‍ബന്ധത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയി. ഒരു മാസത്തെ പെന്‍ഷന്‍ തുക നല്‍കാം. അല്ലെങ്കില്‍ ഇഷ്ടമുള്ള തുകയുമാകാം.
സമ്മതിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി പെന്‍ഷന്‍കാരുടെ വിഹിതം ഈടാക്കുന്നത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തിലാണ് പെന്‍ഷന്‍കാരുടെ കാര്യത്തില്‍ ധനവകുപ്പ് മാറ്റം വരുത്തിയത്. പെന്‍ഷന്‍കാരുടെ സമ്മതപത്രം വാങ്ങി മാത്രമേ തുക ഈടാക്കാവൂവെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു മാസത്തെ തുകയാണ് നേരത്തേ അവരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. പെന്‍ഷന്‍കാരുടെ അപേക്ഷയില്ലാതെ ഒരു കാരണവശാലും പെന്‍ഷനില്‍ നിന്ന് ഒരു തുകയും സംഭാവനയായി കുറവ് ചെയ്യാന്‍ പാടില്ലെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ഒരു മാസത്തെ തുക എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. അതില്‍ കുറഞ്ഞ തുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാമെന്നും സാലറി ചലഞ്ചായി നല്‍കാന്‍ കഴിയില്ലെന്നുമാണ് ഇപ്പോഴും നിലപാട്. പെന്‍ഷന്‍കാരുടെ അപേക്ഷ പ്രകാരം ഒരു മാസത്തെയോ അവര്‍ സമ്മതിച്ച അത്രയുമോ പെന്‍ഷന്‍ തുക അവര്‍ സമ്മതിച്ച കാലപരിധിയില്‍ ഈടാക്കണമെന്ന് ധനവകുപ്പ് ട്രഷറി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണം. സംഭാവന നല്‍കിയ തുകയുടെ രസീത് ട്രഷറിയില്‍ നിന്ന് തന്നെ നല്‍കണം. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന പെന്‍ഷന്‍കാര്‍ പ്രത്യേക അപേക്ഷഫോറം പൂരിപ്പിച്ച് ട്രഷറിയില്‍ നല്‍കണം. ബാങ്ക് വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയോ സമ്മതിച്ച തുകയോ സംഭാവന നല്‍കുന്നതിന് അപേക്ഷ തൊട്ടുത്ത ട്രഷറിയില്‍ നല്‍കണം. ട്രഷറി ഓഫിസര്‍ അത് അക്കൗണ്ടിലേക്ക് വരവ് ചെയ്യണം.
പുനര്‍നിര്‍മാണത്തിന് 30,000 കോടി രൂപ വേണമെന്നും 3800 കോടി രൂപ ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും ഒരുമാസ വിഹിതം വഴി സമാഹരിക്കാനാണ് ലക്ഷ്യമെന്നും ഉത്തരവില്‍ പറയുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends