മണ്ഡലകാലത്ത് കേരളം കുട്ടിച്ചോറാക്കാൻ കള്ളന്മാരും തയ്യാറെടുപ്പിൽ; ശബരിമല സുരക്ഷയ്ക്കായി വിന്യസിക്കുന്നത് 15000 പൊലീസുകാരെ, കൂട്ടത്തോടെ പോയാൽ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനോട്

മണ്ഡല മകരവിളക്ക് തീർത്ഥാട കാലത്ത് അക്രമികൾ സംഘടിച്ചെത്താനുള്ള സാധ്യത മുന്നിൽക്കണ്ട് ശബരിമലയിൽ വൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കു ഭാഗമായി 15000 പോലീസുകാരെയാണ് സുരക്ഷയൊരുക്കാനും, തിരക്ക് നിയന്ത്രിക്കാനായി ശബരിമല ഡ്യുട്ടിക്ക് നിയമിക്കുന്നത്.
ശബരിമല സുരക്ഷയ്ക്കായി 15000, പൊലീസുകാരെ നിയമിച്ചാൽ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ അറിയിച്ചുകഴിഞ്ഞു. 50 ദിവസക്കാലം ഓരോ സ്റ്റേഷനിൽ നിന്നും എട്ട് പൊലീസുകാരെ വീതമാണ് ശബരിമല സ്പെഷ്യൽ ഡ്യുട്ടിക്ക് വിനിയോഗിക്കേണ്ടിവരുന്നത്.
പോലീസ് പട്രോളിംഗ് ദുർബലമാകുന്നത് കവർച്ചാ സംഘങ്ങൾക്ക് ശക്തിപകരുമെന്നാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും മറ്റും ഏറ്റവും കൂടുതൽ കവർച്ചക്കാർ എത്തുന്നത് മണ്ഡലകാലത്താണ്. ഭവനഭേദനം,പിടിച്ചുപറി മാലപൊട്ടിക്കൽ എന്നിവ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതും ഈ മാസങ്ങളിലാണെന്ന് ക്രൈം റെക്കോർഡ്‌സ് ബ്യുറോ റിപ്പോർട്ടുകൾ കാണിക്കുന്നത്.
ഓരോ സ്റ്റേഷനിലും ശരാശരി 25-30 പോലീസുകാർ വീതം സംസ്ഥാനത്തുണ്ട്. അതിൽ നാലുപേർ വീതമാണ് സ്പെഷ്യൽ ഡ്യുട്ടിക്ക് പോകാറ്.ഇത്തവണ അത് എട്ടാകുമെന്നതാണ് പ്രശ്നം. ഇതിൽ സ്റ്റേഷനിൽ ഇരുപതോളം പേർ മാത്രമാണ് പട്രോളിംഗിനും മറ്റും പോകുന്നത്. ഇവരിൽ നിന്നാണ് എട്ടുപേരെ മാറ്റേണ്ടത്. അതുകൂടാതെ അവധിക്കാരെയും കണക്കാക്കണം. മണ്ഡലകാലത്തിന് നാല് ദിവസം മുമ്പേ ഡ്യുട്ടിക്കെത്തണം. അതുപോലെ മണ്ഡലകാലം കഴിഞ്ഞു നാല് ദിവസം കഴിഞ്ഞേ ഡ്യുട്ടിക്ക് എത്താൻ കഴിയു.
മണ്ഡലകാലത്ത് മെഡിക്കൽ ലീവിൽ പോകുന്നതു പതിവാണെങ്കിലും ഇത്തവണ കൂട്ടത്തോടെ ലീവിൽ പോകാനും പോകാനും സാധ്യതയുണ്ട്. ശബരിമല സീസണിൽ ലീവ് പോലും കിട്ടാത്തതാണ് മെഡിക്കൽ ലീവിലേയ്ക്ക് തിരിയാൻ കാരണം. ഈ സാഹചര്യം മുതലെടുത്താണ് മണ്ഡല കാലം നോക്കി ഇതര സംസ്ഥാന മോഷണ സംഘം എത്തുന്നതെന്നും സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha























