Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സര്‍ക്കാര്‍ അവലോകന യോഗത്തിന് ഞങ്ങളില്ല പന്തളം കൊട്ടാരം... നിര്‍ണായക വെളിപ്പെടുത്തലുകളുമായി പന്തളം കൊട്ടാരം; മുന്‍ വര്‍ഷങ്ങളില്‍ യോഗം ചേര്‍ന്നത് ഭക്തരുടെ സൗകര്യങ്ങള്‍ക്ക്; ഇപ്പോള്‍ വിളിക്കുന്നത് പൊലീസിനെ വിന്യസിക്കാന്‍ 

13 NOVEMBER 2018 10:16 AM IST
മലയാളി വാര്‍ത്ത

ആദ്യത്തെ ആവേശത്തിന് ശേഷം സര്‍ക്കാര്‍ സമവായ നീക്കത്തിന് ശ്രമിക്കുമ്പോള്‍ ഏറെ വേദനിക്കപ്പെട്ട പന്തളം കൊട്ടാരം നിലപാട് മാറ്റി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് വിളിച്ച അവലോകനയോഗത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ. ശബരിമല സംരക്ഷണജാഥക്ക് നല്‍കിയ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. ലഭിച്ചാലും പങ്കെടുക്കില്ല. സുപ്രീംകോടതി വിധി വരുന്ന അന്നുതന്നെ തിരക്കുപിടിച്ച് യോഗം നടത്തേണ്ട ആവശ്യമില്ല. മുന്‍ വര്‍ഷങ്ങളില്‍ യോഗം ചേര്‍ന്നത് ഭക്തരുടെ സൗകര്യങ്ങള്‍ക്കായിട്ടാണ്. ഇപ്പോള്‍ വിളിക്കുന്നത് പൊലീസിനെ വിന്യസിക്കാനാണ്. ഭക്തരുടെ താല്‍പര്യത്തിനെങ്കില്‍ പൊലീസിനെ മാറ്റണം.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചാണ് പന്തളം കൊട്ടാരം സര്‍ക്കാരുമായി തെറ്റുന്നത്. സര്‍ക്കാര്‍ വിളിച്ച ആദ്യ ചര്‍ച്ചയില്‍ പോലും പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പങ്കെടുത്തില്ല. തുടര്‍ന്ന് രഹ്ന ഫാത്തിമ ശബരിമലയില്‍ എത്തിയ സമയത്ത് ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കുമെന്ന് തന്ത്രി പറഞ്ഞത് ഏറെ വിവാദമായിരുന്നു. പന്തളം കൊട്ടാരത്തിന്റെ കത്ത് പ്രകാരമാണ് തന്ത്രിയിങ്ങനെ പറഞ്ഞത്. 
അതേസമയം ശബരിമലയില്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതായ വിവരം അറിയില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി ജി ശശികുമാരവര്‍മയും സെക്രട്ടറി പി എന്‍ നാരായണവര്‍മയും അന്ന് പറഞ്ഞു. ആചാര ലംഘനമുണ്ടായാല്‍ ക്ഷേത്ര നടയടച്ച് ശുദ്ധിക്രിയ ചെയ്യണമെന്നു മാത്രമാണ് കൊട്ടാരം നിര്‍ദേശിച്ചതെന്നാണ് അവര്‍ വ്യക്തമാക്കിയത്.

ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡിന് ഭരണനിയന്ത്രണ അവകാശം മാത്രമേയുള്ളൂ. തിരുവിതാംകൂര്‍ രാജാവില്‍നിന്ന് ലഭിച്ച മോല്‍ക്കോയ്മ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വംബോര്‍ഡിന് രൂപം നല്‍കിയത്. ആചാരങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ബോര്‍ഡിന്റെ ചുമതല. ആചാരലംഘനം അംഗീകരിക്കാനാവില്ല.ശബരിമലയിലെ വരുമാനത്തില്‍ കണ്ണുംനട്ട് ആരൊക്കെയോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ശബരിമലയില്‍ നടന്നത് തീര്‍ഥാടനമല്ല. ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് തീര്‍ഥാടകര്‍ വന്നുപോയത്. അക്രമം നടത്തിയവര്‍ വിശ്വാസികളല്ല. ഇതുസംബന്ധിച്ച് അന്വേഷണം വേണം. ക്ഷേത്രം ആരുടേതെന്ന ചോദ്യത്തിനും പ്രസക്തിയില്ല. എല്ലാ ക്ഷേത്രങ്ങളുടെയും അവസാനവാക്ക് തന്ത്രിയാണ്. ദേവസ്വംബോര്‍ഡ് നിലവില്‍ വന്നശേഷമാണ് മലയരയവിഭാഗത്തെ ശബരിമലയില്‍നിന്ന് ഒഴിവാക്കിയത്. ഇത് കൊട്ടാരത്തിന്റെയോ തന്ത്രി കുടുംബത്തിന്റെയോ നിലപാട് മൂലമല്ലെന്നുമാണ് അവര്‍ വ്യക്തമാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends