ക്യാന്‍സര്‍ രോഗികള്‍ക്കു വേദന കുറയ്‌ക്കാന്‍ നല്‍കുന്ന ആംപ്യൂളുകളും ലഹരി ഗുളികളും കൈവശം; കടുത്ത മാനസികവിഭ്രാന്തി കാട്ടുന്ന ഗുലാബിയെ തൃശൂരിലെ ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റി

സമീപകാലത്ത് എറണാകുളം ജില്ലയില്‍ നടന്ന ഏറ്റവും വലിയ ആംമ്പ്യൂള്‍ ലഹരി ഗുളിക വേട്ടയില്‍ ഒരാളെ അറസ്റ്റു ചെയ്തു. പെരുമ്പടപ്പ് കോണത്തെ ഗുലാബാണ് അറസ്റ്റിലായത്. അതേസമയം മട്ടാഞ്ചേരി സ്വദേശി ഗുലാബി(46)നെ മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കിയശേഷം തൃശൂരിലെ ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റി. ക്യാന്‍സര്‍ രോഗികള്‍ക്കു വേദന കുറയ്‌ക്കാന്‍ നല്‍കുന്ന 503 ബൂപ്രിനോര്‍ഫിന്‍ ആംപ്യൂളും 140 നൈട്രോസപാം ലഹരി ഗുളികളുമാണ് ഇയാളില്‍നിന്ന് എക്‌സൈസ് പിടികൂടിയത്.
ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ ഇത്രയധികം ആംപ്യൂളുകള്‍ എവിടെ നിന്നാണ് സംഘടിപ്പിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ വ്യക്‌തമാക്കിയിട്ടില്ല.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എക്‌സൈസ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും ഐബി പാര്‍ട്ടിയുടെയും നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഇഞ്ചക്ഷന്‍ ചെയ്തു കൊടുക്കുന്ന പ്രതി ഒരേ സിറിഞ്ചു തന്നെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഒരു സിറിഞ്ചില്‍ നിന്നും പലരും കുത്തിവെക്കുന്നതു കൊണ്ട് എയ്ഡ്‌സ്, ഹെപ്പൈറ്റൈറ്റിസ് ബി തുടങ്ങിയ മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന് സാധ്യതയുണ്ട്.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസിന് ലഭിച്ച് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡിന് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷ് നേതൃത്വം നല്‍കി. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിലാണ് ഇവ പിടികൂടിയത്. ഇയാള്‍ ഇതിനുമുമ്പും ആംമ്പ്യൂള്‍ ലഹരി മരുന്നുകേസുകളിലെ പ്രതിയാണ്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഈ ലഹരി മരുന്നുകള്‍ ഇയാള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്ത് വരികയായിരുന്നു.
ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ പ്രതിയുടെ വീട് പരിശോധന നടത്തിയാണ് എക്‌സൈസ് സംഘം ആംമ്പ്യൂളുകളും മയക്കുമരുന്നുകളും പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha























