ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടർ നിന്നുകത്തി... സ്കൂൾ കുട്ടികൾ തീ കണ്ട് അലറി വിളിച്ചതോടെ യാത്രക്കാരന്‍ ഇറങ്ങിയോടി; ജീവൻ രക്ഷിക്കാനായത് തലനാരിഴക്ക്; സംഭവം കായംകുളത്ത്

ജോലിക്ക് സ്‌കൂട്ടറില്‍ പോകവേ അതു വഴി വന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂട്ടറിന് പിന്നില്‍ തീ കത്തുന്നതു കണ്ട് ബഹളം വച്ചു.തുടര്‍ന്ന് അനില്‍കുമാര്‍ സ്‌കൂട്ടര്‍ നിറുത്തി ചാടിയിറങ്ങി . തീ ആളിക്കത്തിയത് നാട്ടുകാര്‍ ഓടിയെത്തി അണച്ചെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറിന് തീപിടിച്ച് പൂര്‍ണമായും കത്തി. യാത്രക്കാരന്‍ ഇറങ്ങിയോടിയതിനാല്‍ ദുരന്തം ഒഴിവായി. കൃഷ്ണപുരം പനയന്നാര്‍കാവ് ജംഗ്ഷനു സമീപം ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കാപ്പില്‍ കിഴക്ക് അക്ഷയ ഭവനത്തില്‍ അനില്‍ കുമാറിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്.
https://www.facebook.com/Malayalivartha























