പന്തളം ഐരാണിക്കുഴിയില്‍ ഓട്ടോ ടാക്‌സിയും മില്‍ക്ക് വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പന്തളം ഐരാണിക്കുഴിയില്‍ ഓട്ടോ ടാക്‌സിയും മില്‍ക്ക് വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷാ െ്രെഡവര്‍ കായംകുളം കണ്ടല്ലൂര്‍ വടക്ക് തുണ്ടത്തില്‍ വടക്കേതില്‍ ഗണേശന്‍ (62)ആണ് മരിച്ചത്. ഓട്ടോ ടാക്‌സി യാത്രക്കാരായ നാല് പേര്‍ക്ക് സാരമായ പരിക്കുണ്ട്. രണ്ട് പേര്‍ സ്ത്രീകളും രണ്ട് പെണ്‍ കുട്ടികളുമായിരുന്നു ഓട്ടോയിലെ യാത്രക്കാര്‍. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്ന് ഒരു മണിക്കൂറോളം അപകടത്തില്‍ പെട്ടവര്‍ റോഡില്‍ കിടന്നതാണ് െ്രെഡവറുടെ മരണത്തിന് കാരണമായതെന്ന് പറയുന്നു. അടൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഗണേശനെ പുറഞ്ഞെടുത്തത്. രാവിലെ 8.30ന് പന്തളം മാവേലിക്കര റോഡിലായിരുന്നു അപകടം.
https://www.facebook.com/Malayalivartha























