കര്‍ണാടക വനാതിര്‍ത്തിയ്ക്കടുത്ത് ഒളിവ് ജീവിതം നയിച്ചുവരവേ 24 മണിക്കൂറിനുള്ളിൽ കാക്കിക്കുള്ളിലെ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം വലവിരിച്ചപ്പോൾ കുറ്റബോധം തലയ്ക്ക്പിടിച്ച് നാട്ടിലേയ്ക്ക് എത്തി കല്ലമ്പലത്തെ സ്വന്തം വീടിനോട് ചേർന്നുള്ള ചായ്പ്പിൽ ജീവനൊടുക്കി ഡിവൈഎസ്പി ഹരികുമാർ: ഇത് ദൈവം നൽകിയ ശിക്ഷയെന്ന് സനലിന്റെ ഭാര്യയും ബന്ധുക്കളും

നെയ്യാറ്റിന്‍കര കൊലപാതകക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്പലത്തെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . ഹരികുമാറിന്‍റെ മൃതദേഹം വീട്ടിനടുത്തുള്ള ചായ്പില്‍ നിന്നാണ് കണ്ടെത്തിയത് .ഹരികുമാര്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയോടെ നാട്ടിലെത്തിയതെന്നാണ് സൂചന. കര്‍ണാടക വനാതിര്‍ത്തിയ്ക്കടുത്താണ് ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് .പോലീസിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ ഇരിക്കെയാണ് ഡിവൈഎസ്പി ബി.ഹരികുമാര്‍ ആത്മഹത്യ ചെയ്തത് .
അതേ സമയം ദൈവത്തിന്റെ വിധി നടപ്പായെന്ന് സനല്‍ കുമാറിന്റെ ഭാര്യ വിജി പറഞ്ഞു. നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നായിരുന്നു റിപ്പോര്‍ട്ട്. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാര്‍ കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യ. നാളെയാണ് ഡിവൈഎസ്പി ഹരികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ വകുപ്പുകള്‍ ഹരികുമാറിനെതിരെ ചുമതത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡിവൈെഎസ്പി ഹരികുമാര്‍ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























