വിധിക്കുമുന്നേ യുവതീ പ്രവേശനത്തെ അനുകൂലിച്ചു വീ ദി പീപ്പിൾ തിരുവനന്തപുരത്ത്

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമായി ‘വി ദി പീപ്പിൾ സംസ്ഥാനത്ത് ഒത്തുകൂടുന്നു. .. ജാതി, മത, വർഗീയ ചിന്തകൾ ഉയർത്തി സമൂഹത്തെ പിന്നോട്ട‌് വലിക്കുന്ന സങ്കുചിത ചിന്താഗതികൾക്കെതിരെയുള്ള കൂട്ടായ്മയാണിത് .
നാമജപ ഘോഷയാത്ര ഉൾപ്പടെയുള്ള പരിപാടികൾ കേരളത്തെ പുറകോട്ട് വലിക്കുന്നതാണ്.നവോഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുക എന്നതാണ് ലക്‌ഷ്യം. പൗരൻ എന്ന നിലയിൽ, ഒരു സംഘടനയുടെയും കൊടിയുടെ തണലിലല്ലാതെ നടക്കുന്ന ഈ പൗരസംഗമം കേരളത്തിന്റെ മതേതരശബ്ദമാണെന്ന് സംഘാടകർ ..
തിരുവനന്തപുരത്ത്ന സെക്രട്ടേറിയേറ്റിന് പിന്നിലെ സെൻട്രൽ സ്റ്റേഡിയമാണ് വേദി
ഭരണഘടനയിലെ നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പ്രതിജ്ഞ ചൊല്ലി 20000 ഓളം മജെന്റാ ബലൂണുകൾ ഒരുമിച്ച് ആകാശത്തേക്ക് പറത്തും. സാമൂഹ്യ സാംസ്കാരികരംഗത്തെ മുഖ്യവ്യക്തികൾ അവരുടെ സന്ദേശം പങ്കുവെങ്ക്കും. ഒപ്പം സംഗീതം, നാടകം, നാടൻ പാട്ടുകൾ, കവിത, കഥ, ചിത്രമെഴുത്ത് എന്നിവയും ഇടവിട്ട് വേദിയിൽ അരങ്ങേറും. വൈകുന്നേരത്തോടെ ഒരു മ്യൂസിക് ബാന്റും മെഴുകുതിരി തെളിക്കലും ചെയ്ത് പൗരസംഗമം സമാപിക്കും
https://www.facebook.com/Malayalivartha























