ശബരിമല കേസിലെ നാല് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു, ഭരണഘടനാ ബെഞ്ച് പുന:പ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജെസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു

ശബരിമല കേസില്‍ സുപ്രീംകോടതി റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു. പുന:പ്പരിശോധനാ ഹര്‍ജികള്‍ക്ക് ശേഷം റിട്ട് ഹര്‍ജികള്‍ കേള്‍ക്കുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. നാല് റിട്ടി ഹര്‍ജികളാണ് കോടതിക്ക് മുന്നിലെത്തിയത്. ശബരിമല ആചരസംരക്ഷണ ഫോറത്തിന് വേണ്ടി ഹാജരായ പി.കെ ബിജു പുന:പ്പരിശോധനാ ഹര്‍ജികള്‍ തുറന്നകോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ബെഞ്ചിനോട് ഇങ്ങിനെ പെരുമാറരുതെന്ന് കോടതി അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന ക്രമസാമാധാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി നല്‍കിയത്. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, വിധി പ്രഖ്യാപന സ്വഭാവത്തിലുള്ളതാണെന്ന് വിശദീകരിക്കണം, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണം എന്നീ ആവശ്യങ്ങളാണ് റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ റിട്ട് ഹര്‍ജി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്, നേരിട്ട് ചോദ്യം ചെയ്യാത്ത രീതിയില്‍ റിട്ട് സമര്‍പ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുന:പ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കും. സാധാരണ പുനപ്പരിശോധനാ ഹര്‍ജി പരിഗണിച്ച് വീണ്ടും വാദം കേള്‍ക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രത്യേകിച്ച് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയായതിനാല്‍. ഹര്‍ജിക്കാര്‍ക്ക് അറിയാത്തതോ, കിട്ടാതിരുന്നതോട ആയ തെളിവുകളോ മറ്റ് രേഖകളോ ലഭിച്ചാലോ, വ്യക്തമായ തെറ്റോ പിഴവോ വിധിയിലുണ്ടെന്ന് ബോധ്യമായാലോ, സുപ്രധാനമായ മറ്റെന്തെങ്കിലും കാരണം ഉണ്ടായാലോ മാത്രമേ പുന:പ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കൂ. 49 പുനപ്പരിശോധനാ ഹര്‍ജികളാണ് ശബരിമല കേസില്‍ സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ഇത് തുറന്നകോടതിയില്‍ കേള്‍ക്കില്ല. ജഡ്ജിമാരുടെ ബെഞ്ചിലായിരിക്കും കേള്‍ക്കുക.
https://www.facebook.com/Malayalivartha























