Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കൊടുംവനത്തില്‍ നാലു കുട്ടികള്‍ , 33 പേരടങ്ങുന്ന വനപാലക സംഘവും 18 പേരടങ്ങുന്ന പൊലീസും നാട്ടുകാരും തിരഞ്ഞു നടന്നത് 24 മണിക്കൂര്‍!

13 NOVEMBER 2018 11:45 AM IST
മലയാളി വാര്‍ത്ത

കൊടുംവനത്തില്‍ കയറിപ്പോയ നാലു വിദ്യാര്‍ഥികള്‍ 24 മണിക്കൂറുകള്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയശേഷം തിരിച്ചെത്തി. വനാതിര്‍ത്തിയായ എലിവാലിക്കര മേഖലയില്‍ നിന്നുള്ള സഹോദരങ്ങള്‍ അടക്കം നാലു പേരാണു വന്യമൃഗങ്ങള്‍ ഉള്ള എരുമേലി റേഞ്ച് കൊപ്പം കാളകെട്ടി വനമേഖലയിലെ കൊടുംകാട്ടില്‍ ഒരു രാത്രി കുടുങ്ങിയത്.

ഞായര്‍ രാവിലെ പത്തരയോടെ 15 വയസ്സുള്ള രണ്ടു കുട്ടികളും 16, 18 വയസ്സുള്ള രണ്ടു കുട്ടികളും കാട്ടിലേക്കു കയറിപ്പോകുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ഇവര്‍ക്കൊപ്പം വളര്‍ത്തുനായയും ഉണ്ടായിരുന്നു. പലരും കാട്ടിനുള്ളില്‍ വിറകു പെറുക്കാനും മറ്റുമായി പോകുന്നതിനാല്‍ ആരും കാര്യമാക്കിയില്ല. സന്ധ്യ കഴിഞ്ഞും കുട്ടികള്‍ തിരിച്ചെത്താതായതോടെ ആശങ്കയേറി.

നാട്ടുകാര്‍ സംഘങ്ങളായി തിരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. എരുമേലി പൊലീസ് സ്‌റ്റേഷനില്‍ നിന്നു സിഐ ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷനിലെ സ്‌പെഷല്‍ ഫോറസ്റ്റ് ഓഫിസര്‍ വി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടു വനംവകുപ്പു ജീവനക്കാരും നാട്ടുകാരും പന്തം തെളിച്ചു തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിലിനിടെ ഒരു സംഘം കാട്ടാനയ്ക്കു മുന്നില്‍പ്പെട്ടെങ്കിലും കഷ്ടിച്ചു രക്ഷപ്പെട്ടു. അര്‍ധരാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ച് എല്ലാവരും കാടിറങ്ങി.

പിന്നീട് ഇന്നലെ പുലര്‍ച്ചെ ആറിന് വീണ്ടും 33 പേരടങ്ങുന്ന വനപാലക സംഘവും 18 പേരടങ്ങുന്ന പൊലീസും നാട്ടുകാരും നാലു സംഘങ്ങളായി തിരിഞ്ഞു ചെങ്കുത്തായ മല കയറി. വിളക്കുപാറ മേഖല വരെയെത്തിയ സംഘത്തിനും കുട്ടികളെ കണ്ടെത്താനായില്ല. പ്ലാസ്റ്റിക് കുപ്പികള്‍ ഇവിടെ കണ്ടെത്തിയതോടെ കുട്ടികള്‍ ഇവിടെയെത്തിയെന്ന സൂചന ലഭിച്ചു.

അതേ സമയം, രാവിലെ ഒന്‍പതരയോടെ കുട്ടികള്‍ വനാതിര്‍ത്തിയായ തുമരംപാറയില്‍ തിരികെയെത്തി. കുട്ടികളെ പൊലീസ് സംരക്ഷണയില്‍ സ്‌റ്റേഷനിലേക്കു മാറ്റി. കുട്ടികളെ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വനാതിര്‍ത്തി ലംഘിച്ചു കാട്ടിലേക്കു പോകരുതെന്ന താക്കീതു നല്‍കി. പ്ലാച്ചേരിയിലെ വനംവകുപ്പിന്റെ സ്‌റ്റേഷനിലും കുട്ടികളെ ഹാജരാക്കി.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends